Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightജി.എസ്​.ടി...

ജി.എസ്​.ടി തിരിച്ചടിയായി ; ഗൾഫിൽ നിന്നുള്ള കാർഗോ നീക്കം സ്​തംഭിച്ചു

text_fields
bookmark_border
ജി.എസ്​.ടി തിരിച്ചടിയായി ; ഗൾഫിൽ നിന്നുള്ള കാർഗോ നീക്കം സ്​തംഭിച്ചു
cancel

ദുബൈ: ഇന്ത്യയിൽ പുതുതായി നടപ്പാക്കിയ ചരക്കു സേവന നികുതി (ജി.എസ്​.ടി) പ്രവാസികൾ കാർഗോ ഏജൻസികൾ വഴി നാട്ടി​േലക്ക്​  സാധനങ്ങൾ അയക്കുന്നതിന്​ തിരിച്ചടിയായി. ഇതുവരെ 20,000 രൂപയുടെ സാധനങ്ങൾ നാട്ടിലേക്ക്​ നികുതിയൊന്നുമില്ലാതെ അയക്കാമായിരു​ന്നു. എന്നാൽ ജി.എസ്​.ടി വന്നതോടെ ഇത്​ റദ്ദാക്കി.  ഇനിമുതൽ  കസ്​റ്റംസ്​ തീരുവയും  ചരക്കു സേവന നികുതിയും സെസ്സും അടക്കണമെന്നാണ്​ നിർദേശം. 41 ശതമാനത്തോളം വരുമിത്​.
ഇതുസംബന്ധിച്ച്​ യാ​െതാരു മുന്നറിയിപ്പും കേന്ദ്ര സർക്കാർ തങ്ങൾക്ക്​ നൽകിയിരുന്നില്ലെന്ന്​ ഇൗ മേഖലയിൽ പ്രവർത്തിക്കുന്നവർ പറയുന്നു. ഇതുകാരണം നാട്ടിലേക്കയച്ച ടൺകണക്കിന്​ കാർഗോ ഉരുപ്പടികൾ നാട്ടിൽ വിവിധ വിമാനത്താവളങ്ങളിൽ​ കെട്ടിക്കിടക്കുകയാണ്​. 

നാലു ദിവസമായി ഗൾഫ്​ മേഖലയിലെ നൂറുകണക്കിന്​ കാർഗോ സ്​ഥാപനങ്ങൾ പാർസലുകൾ ഏറ്റെടുക്കുന്നില്ല.  20,000 രൂപയുടെ സാധനമയക്കാൻ 8,200 ര​ൂപ നികുതിയടക്കണമെന്ന നിർദേശം ഇൗ മേഖലയെ ത​െന്ന തകർക്കുന്നതാണ്​.ഇന്ത്യയിലും വിദേശത്തുമായി രണ്ടുലക്ഷത്തോളം പേർ ജോലി ചെയ്യുന്ന മേഖലയാണിത്​. ഇവരിൽ 90 ശതമാനവും മലയാളികളാണ്​. 

ഡൽഹി വിമാനത്താവളത്തിൽ മാത്രം 500 ലേറെ ടൺ സാധനങ്ങൾ കെട്ടിക്കിടക്കുന്നതായി ദുബൈ ആസ്​ഥാനമായി പ്രവർത്തിക്കുന്ന സീബ്രീസ്​ കാർഗോ എം.ഡി റഷീദ്​ ബാബു പുളിക്കൽ ‘ഗൾഫ്​ മാധ്യമ’ത്തോട്​ പറഞ്ഞു. ബാംഗ്ലൂർ, കൊച്ചി വിമാനത്താവളങ്ങളിലും കാർഗോ നീക്കം മുടങ്ങി. ഇവയിൽ 95 ശതമാനവും ഗൾഫ്​ രാജ്യങ്ങളിൽ നിന്നുള്ളവയാണ്​.

1993ലാണ്​ 5,000 രൂപയുടെ സമ്മാനങ്ങൾ പ്രവാസികൾക്ക്​ നികുതിയൊന്നുമില്ലാതെ നാട്ടിലേക്കയക്കാൻ ആദ്യം അനുമതി ലഭിച്ചത്​. 1998ൽ ഇൗ പരിധി 10,000 രൂപയായും കഴിഞ്ഞവർഷം 20,000 രൂപയായും ഉയർത്തി. ഇൗ ഉത്തരവാണ്​ ജൂൺ 30 ന്​ അർധരാത്രി റദ്ദാക്കിയത്​. ഇനി മുതൽ 10 ശതമാനം അടിസ്​ഥാന കസ്​റ്റംസ്​ തീരുവ, 28 ശതമാനം സംയോജിത ചരക്കു സേവന നികുതി, മൂന്നു ശതമാനം സെസ്​ എന്നിവയാണ്​ അടക്കേണ്ടത്​.വിമാനത്തിൽ യാത്ര​ക്കാരനൊപ്പം 30 കിലോ ബാഗേജ്​ മാത്രമേ കൊണ്ടുപോകാനാവൂ എന്നതിനാൽ പ്രവാസികൾ വീട്ടിലേക്ക്​ വസ്​ത്രം, ഭക്ഷ്യവസ്​തുക്കൾ, കളിപ്പാട്ടങ്ങൾ മുതലായവ കാർഗോ വഴിയാണ്​ അയച്ചിരുന്നത്​. എല്ലാ വർഷവും നാട്ടിൽ പോകാൻ സാധിക്കാത്ത സാധാരണക്കാരായ പ്രവാസികളും ആഘോഷവേളകളിൽ വീട്ടുകാർക്ക്​ പാർസലുകളാണ്​ അയച്ചിരുന്നത്​. 

മലയാളികളടക്കം ലക്ഷകണക്കിന്​ പ്രവാസികളെ ബാധിക്കുന്ന ഇൗ പ്രശ്​നത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട്​ ഇൻറർനാഷണൽ കൊറിയർ ഏജൻറ്​സ്​ വെൽഫയർ അസോസിയേഷൻ ​െചാവ്വാഴ്​ച തിരുവനന്തപുരത്ത്​ ധനമന്ത്രി തോമസ്​ ​െഎസകിന്​ നിവേദനം നൽകി. പ്രധാനമായും മലയാളികളെ ബാധിക്കുന്ന പ്രശ്​നം അതി​​​​െൻറ ഗൗരവത്തിൽ കേന്ദ്ര സർക്കാരിലും ജി.എസ്​.ടി കൗൺസിലിലുമെത്തിക്കണമെന്ന്​  അഭ്യർഥിക്കുന്ന നിവേദനം അസോസിയേഷൻ പ്രസിഡൻറ്​ എ.കെ.മുഹമദ്​ സാദിഖ്​ (റജബ്​ കാർഗോ) ആണ്​ ധനമന്ത്രിക്ക്​ സമർപ്പിച്ചത്​. കേന്ദ്ര സർക്കാരിനും മറ്റു സംസ്​ഥാനങ്ങളിലെ ധനമന്ത്രിമാർക്കും സംഘടന വരും ദിവസങ്ങളിൽ നിവേദനം നൽകും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsgulfnewsgst affects gulf cargo
News Summary - gst affects gulf cargo uae gulfnews
Next Story