ഗിന്നസ് വെടിക്കെട്ടിനൊരുങ്ങി റാസല്‍ഖൈമ
text_fieldsറാസല്‍ഖൈമ: കണ്ണഞ്ചിപ്പിക്കുന്ന വര്ണക്കാഴ്ചകള് ഒരുക്കി ഇരട്ട ഗിന്നസ് നേട്ടത്തോടെ പുതുവര്‍ഷത്തെ സ്വീകരിക്കാന്‍ ഒരുങ്ങി റാസല്‍ഖൈമ. കഴിഞ്ഞ അഞ്ച് വര്‍ഷവും ഗിന്നസ് നേട്ടത്തോടെയാണ് റാസല്‍ഖൈമ പുതുവര്‍ഷത്തെ വരവേറ്റത്. പുതിയ കോറിയോഗ്രാഫി ഘടകങ്ങളും സാങ്കേതികതകളും സമന്വയിപ്പിച്ചാണ് അല്‍ മര്‍ജാന്‍ ദ്വീപിനും അല്‍ ഹംറ വില്ലേജിനുമിടയില്‍ നാലര കിലോമീറ്റര്‍ കടൽത്തീരത്ത് പുതിയ റെക്കോഡുകളോടെ പ്രകാശവര്‍ണങ്ങളില്‍ കരിമരുന്ന് വിരുന്നൊരുക്കുന്നത്.
ആയിരങ്ങളെ ഉള്‍ക്കൊള്ളാനുള്ള സജ്ജീകരണങ്ങളാണ് അധികൃതര്‍ അല്‍ മര്‍ജാന്‍ കേന്ദ്രീകരിച്ച് ഒരുക്കിയത്. പുതുവര്‍ഷ പിറവിക്ക് മുന്നോടിയായി താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കുമായി വൈവിധ്യമാര്‍ന്ന ഉല്ലാസ പരിപാടികള്‍ക്ക് അവസരമൊരുക്കിയിട്ടുണ്ട്. ഞായറാഴ്ച ഉച്ചക്ക് രണ്ട് മുതല്‍ തിങ്കളാഴ്ച പുലര്‍ച്ച രണ്ടുവരെ നീളുന്നതാണ് റാസല്‍ഖൈമയിലെ ആഘോഷരാവ്. യു.എ.ഇയിലെ പ്രതിഭകള്‍ നയിക്കുന്ന സൗജന്യ ഗാനവിരുന്ന്, കുട്ടികള്‍ക്ക് പ്രത്യേക വിനോദപരിപാടികള്‍ എന്നിവയും നടക്കും.
ആഘോഷത്തോടനുബന്ധിച്ച് ശക്തമായ സുരക്ഷാ ക്രമീകരണങ്ങളാണ് റാസല്‍ഖൈമയിലെങ്ങും ഏര്‍പ്പെടുത്തിയത്. വാഹന ഉപഭോക്താക്കള്‍ നിയമങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് അധികൃതര്‍ നിർദേശിക്കുന്നു. വിവിധ റോഡുകളില്‍ ഞായറാഴ്ച ഉച്ചയോടെ ഗതാഗത നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.