ഗൾഫ് എയറിൽ നഷ്ടപ്പെട്ട ലഗേജിന് വേണ്ടി മലയാളി അലഞ്ഞത് 25 ദിവസം
text_fieldsറിയാദ്: ഗൾഫ് എയറിൽ നഷ്ടപ്പെട്ട ലഗേജിന് വേണ്ടി റിയാദിൽ നിന്നുള്ള മലയാളി യാത്രികൻ അലഞ്ഞത് 25 ദിവസം. നാട്ടിലേക്ക് കൊണ്ടുപോയ ലഗേജ് തിരിച്ചുകിട്ടിയതാകെട്ട റിയാദിൽ തിരിച്ചെത്തിയ ശേഷവും. ഇതിനിടയിൽ അധികൃതരുടെ അനാസ്ഥ കാരണം ലഗേജ് പലതവണ വിമാനത്തിൽ നാട്ടിലേക്കും തിരിച്ചും പറന്നിരുന്നു. റിയാദിൽ വ്യാപാരിയായ ഹുസൈൻ താന്നിമൂട്ടിലിനാണ് ‘ഗൾഫ് എയർ’ വിമാനക്കമ്പനിയിൽനിന്ന് ദുരനുഭവമുണ്ടായത്.ആഗസ്റ്റ് അഞ്ചിനാണ് ഹുസൈൻ റിയാദിൽ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് യാത്ര ചെയ്തത്. അവിടെ എത്തിയപ്പോൾ ആറ് ലഗേജിൽ ഒന്ന് നഷ്ടമായിരുന്നു.
അധികൃതർക്ക് പരാതി നൽകിയപ്പോൾ രണ്ട് ദിവസത്തിനകം തെൻറ വിലാസത്തിൽ എത്തിക്കുമെന്നായിരുന്നു വാഗ്ദാനം. രണ്ടുദിവസം കഴിഞ്ഞും ലഗേജ് കിട്ടാത്തതിനെ തുടർന്ന് നിരന്തരം വിമാനത്താവളത്തിൽ ബന്ധപ്പെട്ടു. ഉടനെ കിട്ടും എന്ന മറുപടി മാത്രം കിട്ടി.
സ്ഥിരമായി വിളിക്കുേമ്പാൾ ഇതായിരുന്നു അവസ്ഥ എന്ന് ഹുസൈൻ പറഞ്ഞു. മേലുദ്യോഗസ്ഥരെ വിളിച്ചിട്ടും ഫലമുണ്ടായില്ല. ഒടുവിൽ ലഗേജ് നഷ്ടപ്പെെട്ടന്നും നഷ്ടപരിഹാരം തരാമെന്നുമായി അധികൃതർ. നഷ്ടം 27,250 രൂപ എന്ന് കണക്കാക്കി. പിന്നീടവർ അറിയിച്ചത്, ലഗേജ് കിട്ടി താങ്കളുടെ വിലാസത്തിൽ എത്തിക്കാമെന്നായിരുന്നു. അപ്പോഴേക്കും ഹുസൈൻ ലീവ് കഴിഞ്ഞ് റിയാദിൽ എത്തി. തെൻറ ലഗേജ് റിയാദിൽ തരണമെന്നാവശ്യപ്പെട്ടപ്പോൾ അതും പറഞ്ഞ ദിവസങ്ങളിലൊന്നും കിട്ടിയില്ല. ഒടുവിൽ കഴിഞ്ഞ വ്യാഴാഴ്ചയാണ് റിയാദിൽ പെട്ടി കിട്ടിയത്. ഇതിനിടയിൽ നഷ്ടപ്പെട്ട ലഗേജ് ബഹ്റൈൻ വഴി പലതവണ നാട്ടിലേക്കും തിരിച്ചും സഞ്ചരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.