ആരോഗ്യ ഇൻഷൂറൻസ്: ഇനി മൂന്നു ദിവസം മാത്രം
text_fieldsദുബൈ: ദുബൈ നിവാസികള്‍ക്ക് നിര്‍ബന്ധ ആരോഗ്യ ഇന്‍ഷൂറന്‍സ് സ്വന്തമാക്കാന്‍ അനുവദിച്ച സമയപരിധി അവസാനിക്കുന്നു. ദുബൈ എമിറേറ്റിലെ മുഴുവന്‍ പേരും ഈമാസം 31 ന് മുമ്പ് ആരോഗ്യ ഇന്‍ഷൂറന്‍സ് എടുത്തിരിക്കണം.
ആരോഗ്യ ഇന്‍ഷൂറന്‍സില്ലെങ്കില്‍ സ്പോര്‍ണസര്‍മാര്‍ ഏപ്രിൽ ഒന്ന് മുതല്‍ തെൻറ കീഴിലെ ഓരോ വ്യക്തിക്കും മാസം 500 ദിര്‍ഹം വീതം പിഴയടക്കണം. സ്വന്തം കുടുംബാംഗങ്ങളെ സ്പോണ്‍സര്‍ ചെയ്ത പ്രവാസികളും പിഴ നല്‍കേണ്ടി വരും. ജീവനക്കാര്‍ക്ക് ഇന്‍ഷൂറന്‍സ് പരിരക്ഷ നല്‍കാത്ത കമ്പനികള്‍ക്ക് പുതിയ വിസ അനുവദിക്കില്ല. കഴിഞ്ഞ ജൂണ്‍ 30 വരെയാണ് മുഴുവന്‍ ദുബൈ നിവാസികള്‍ക്കും ആരോഗ്യ ഇന്‍ഷൂറന്‍സ് സ്വന്തമാക്കാന്‍ സമയം അനുവദിച്ചത്. കാലപരിധി പിന്നീട് പല ഘട്ടങ്ങളായി മാര്‍ച്ച് 31 വരെ ദീര്‍ഘിപ്പിക്കുകയായിരുന്നു. 99 ശതമാനം ദുബൈ നിവാസികളും അതായത് 43 ലക്ഷത്തോളം പേര്‍ ഇതിനകം ആരോഗ്യ ഇന്‍ഷൂന്‍സ് എടുത്തതായാണ് കണക്ക്. ബാക്കിയുള്ളവര്‍ക്കായാണ് അധികൃതരുടെ മുന്നറിയിപ്പ്.
ഈവര്‍ഷം ഡിസംബറോടെ സന്ദര്‍ശക വിസയില്‍ ദുബൈയിലെത്തുന്നവര്‍ക്കും ആരോഗ്യ ഇന്‍ഷൂറന്‍സ് നിര്‍ബന്ധമാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.