ഷാർജ പുസ്തകോൽസവം: സജീവ സാന്നിധ്യമായി 'ഗൾഫ് മാധ്യമ'വും മാധ്യമം ബുക്സും
text_fieldsഷാർജ അന്താരാഷ്ട്ര പുസ്തകോൽസവ നഗരിയിലെ ‘ഗൾഫ് മാധ്യമം’ സ്റ്റാൾ ഫലസ്തീൻ പ്രസാധകയും റാമല്ലയിലെ മഹ്മൂദ് ദർവീശ് ഫൗണ്ടേഷൻ ഡയറക്ടറുമായ റനീൻ ഹദ്ദാദ് ഉദ്ഘാടനം ചെയ്യുന്നു
ഷാർജ: അന്താരാഷ്ട്ര പുസ്തകമേളയിൽ ഇത്തവണയും സജീവ സാന്നിധ്യമറിയിച്ച് 'ഗൾഫ് മാധ്യമ'വും മാധ്യമം ബുക്സും. ഫലസ്തീൻ പ്രസാധകയും റാമല്ലയിലെ മഹ്മൂദ് ദർവീശ് ഫൗണ്ടേഷൻ ഡയറക്ടറുമായ റനീൻ ഹദ്ദാദ് 'ഗൾഫ് മാധ്യമ'ത്തിന്‍റെയും മാധ്യമം ബുക്സിന്‍റെയും സ്റ്റാൾ ഉദ്ഘാടനം ചെയ്തു.
ആദ്യ അന്താരാഷ്ട്ര ഇന്ത്യൻ ദിനപത്രമായ 'ഗൾഫ് മാധ്യമ'ത്തെ പരിചയപ്പെട്ടതിൽ സന്തുഷ്ടി പ്രകടിപ്പിച്ച റനീൻ ഹദ്ദാദ്, മഹ്മൂദ് ദർവീശിന്‍റെ പുസ്തകങ്ങൾ മലയാള വായനക്കാരിലേക്ക് എത്തിക്കാൻ 'മാധ്യമം ബുക്സു'മായി സഹകരിച്ചു പ്രവർത്തിക്കാൻ സന്നദ്ധമാണെന്ന് പറഞ്ഞു. പ്രശസ്ത സാഹിത്യകാരൻ കെ.പി രാമനുണ്ണി, ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡൻറ് അഡ്വ. വൈ.എ റഹീം, യു.എ.ഇ കെ.എം.സി.സി പ്രസിഡൻറ് പുത്തൂർ റഹ്മാൻ, മാധ്യമം സി.ഇ.ഒ പി.എം സാലിഹ്, മീഡിയവൺ മിഡ്ൽഈസ്റ്റ് എഡിറ്റോറിയൽ ഹെഡ് എം.സി.എ നാസർ, ഗൾഫ് മാധ്യമം മിഡ്ൽഈസ്റ്റ് എഡിറ്റോറിയൽ ഹെഡ് സാലിഹ് കോട്ടപ്പള്ളി എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. മാധ്യമം ബുക്സ് പ്രസിദ്ധീകരിച്ച ഡോ. കഫീൽ ഖാന്‍റെ 'ഓക്സിജൻ-ഒരു ഡോക്ടറുടെ ഓർമക്കുറിപ്പുകൾ' കെ.പി രാമനുണ്ണി പ്രകാശനം ചെയ്തു.
പുസ്തകമേള നടക്കുന്ന എക്സ്പോ സെന്‍ററിന്‍റെ ഏഴാം ഹാളിൽ ഇസഡ്.ഡി-7 ലാണ് 'ഗൾഫ് മാധ്യമം' സ്റ്റാൾ പ്രവർത്തിക്കുന്നത്. കഴിഞ്ഞ വർഷം മേളയിൽ അരങ്ങേറ്റം കുറിച്ച 'മാധ്യമം ബുക്സ്' ഇത്തവണ രണ്ട് പുതിയ പുസ്തകങ്ങളുമായാണ് മേളയിലെത്തിയത്. 'ഗൾഫ് മാധ്യമം' വരിചേരാനും 'മാധ്യമം' കുടുംബത്തിൽ നിന്നുള്ള ഏറ്റവും പുതിയ അക്ഷരോപഹാരമായ 'മാധ്യമം വാരിക' വെബ്സീൻ വരിചേരാനും പുസ്തകോൽസവത്തോടനുബന്ധിച്ച് പ്രത്യേക ഓഫർ പ്രഖ്യാപിച്ചിട്ടുണ്ട്.
മാധ്യമം ബുക്സ് പ്രസിദ്ധീകരിച്ച ഡോ. കഫീൽ ഖാന്‍റെ 'ഓക്സിജൻ-ഒരു ഡോക്ടറുടെ ഓർമക്കുറിപ്പുകൾ' കെ.പി രാമനുണ്ണി പ്രകാശനം ചെയ്യുന്നു
മാധ്യമം ആഴ്ചപ്പതിപ്പിന്‍റെ ഡിജിറ്റൽ രൂപമായ വെബ്സീൻ ലോകത്തെവിടെയിരുന്നും മൊബൈൽ/കമ്പ്യൂട്ടർ സ്ക്രീനിൽ ആഴ്ചപ്പതിപ്പ് വായിക്കാൻ അവസരമൊരുക്കുന്നതാണ്. കൂടാതെ പഴയ വാരികകളുടെ എഡിഷനുകൾ വായിക്കാനും അവസരമുണ്ട്. സാഹിത്യം, സിനിമ, കായികം, ചരിത്രം, സംഗീതം, രാഷ്ട്രീയം തുടങ്ങിയ വൈവിധ്യ വിഷയങ്ങളിലെ ആഴത്തിലുള്ള വിശകലനങ്ങളും നിരീക്ഷണങ്ങളും പ്രസിദ്ധീകരിക്കുന്ന വെബ്സീൻ സ്‌പെഷ്യൽ ഓഫറിൽ സ്വന്തമാക്കാൻ ഒരു വർഷത്തേക്ക് 749രൂപ മാത്രമാണ് ഈടാക്കുക. ലിങ്ക്: https://www.madhyamam.com/user/checkout?planId=261

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.