വിജയവഴിയിൽ മുന്നേറിയ സംരംഭകർക്ക് ‘കമോൺ കേരള’യിൽ ആദരം
text_fieldsഷാർജ: സ്വപ്നങ്ങൾക്ക് ചിറക് പകരാൻ ഗൾഫ് മേഖലയിലേക്ക് കുടിയേറിയ പ്രവാസി സമൂഹത്തിൽനിന്ന് സംരംഭകത്വത്തിലൂടെ മുന്നേറിയവർ നിരവധിയാണ്. ഗൾഫ് മേഖലയിലും കേരളത്തിലും ഉയർന്നുനിൽക്കുന്ന അഭിമാന സ്ഥാപനങ്ങളിലൂടെ അടയാളപ്പെടുത്തപ്പെട്ടവരാണവർ. അറബ് ലോകത്തെയും കേരളത്തിലെയും പ്രവാസി സമൂഹത്തിന് കരുത്തായവരായ അത്തരം സംരംഭകർ ‘കമോൺ കേരള’ വേദിയിൽ ആദരിക്കപ്പെടുകയാണ്.
‘ഗൾഫ് മാധ്യമം’ രജതജൂബിലി ആഘോഷച്ചടങ്ങിന്റെ ഭാഗമായാണ് ‘അറേബ്യൻ ലെഗസി അച്ചീവ്മെന്റ് അവാർഡ്’ നൽകി സംരംഭകരെ ആദരിക്കുന്നത്. വിവിധ ഗൾഫ് രാജ്യങ്ങളിൽനിന്നും ഇന്ത്യയിൽനിന്നുമായി 13 പേർക്കാണ് അറബ്, ഇന്ത്യൻ പ്രമുഖരുടെ സാന്നിധ്യത്തിൽ, ഞായറാഴ്ച വൈകുന്നേരം അഞ്ചിന് കമോൺ കേരള മുഖ്യവേദിയിൽ നടക്കുന്ന പ്രൗഢമായ ചടങ്ങിൽ അവാർഡ് സമ്മാനിക്കുന്നത്.
മുഹമ്മദലി സൈദ് കുഞ്ഞ് (സ്ഥാപകൻ, ഗ്രൂപ് മാനേജിങ് ഡയറക്ടർ, സീഷോർ ഗ്രൂപ്), എ.കെ. ഷാജി (ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ, മൈജി), എം.എ. മുഹമ്മദ് അഷ്റഫ് (മാനേജിങ് ഡയറക്ടർ, ഷാഹി ഫുഡ്സ് ആൻഡ് സ്പൈസസ്), മുസ്തഫ ഹംസ (ചെയർമാൻ, സി.ഇ.ഒ, മെട്രോ മെഡിക്കൽ ഗ്രൂപ്), അഫി അഹമ്മദ് (സ്ഥാപകൻ, സി.ഇ.ഒ, സ്മാർട് ട്രാവൽ), നൗഷാദ് കെ.പി(മാനേജിങ് ഡയറക്ടർ, സിറ്റി ക്ലിനിക്ക് ഗ്രൂപ്), അനീസ് മന്നത്താൻ, ഫൈസൽ പൂന്തല (കാഫ് ലോജിസ്റ്റിക്സ്), ഡോ. വർഗീസ് മൂലൻ, വിജയ് മൂലൻ (ചെയർമാൻ, വർഗീസ് മൂലൻ), ബേനസീർ മനോജ്, മനോജ് സാഹിബ്ജാൻ (ചീഫ് കോച്ച്, ന്യൂ വിഷൻ ബാഡ്മിന്റൺ സ്പോർട് സ്ഥാപകർ), സുനീർ കയാംപൊയിൽ (ചെയർമാൻ, മാനേജിങ് ഡയറക്ടർ സുനീർ ഹോൾഡിങ്) എന്നിവരാണ് അവാർഡ് ജേതാക്കൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.