‘ഗൾഫ് മാധ്യമ’ത്തിന് ഗ്ലോബൽ വില്ലേജ് മാധ്യമ പുരസ്കാരം
text_fieldsദുബൈ: പശ്ചിമേഷ്യയിലെ ഏറ്റവും വലിയ വിനോദ,സാംസ്കാരിക,ഷോപ്പിങ് മേളയായ ദുബൈ ‘ഗ്ലോബൽ വില്ലേജി’െൻറ 21ാം പതിപ്പിനോടനുബന്ധിച്ചുള്ള മാധ്യമ അവാർഡുകൾ പ്രഖാപിച്ചു. ഏഷ്യൻ പ്രസിദ്ധീകരണങ്ങളിലെ മികച്ച റിപ്പോർട്ടിനുള്ള അവാർഡ് ‘ഗൾഫ് മാധ്യമം’ ദുബൈ ബ്യൂറോ ചീഫ് എം.ഫിറോസ്ഖാന് ലഭിച്ചു. ദുബൈ മദീനത്തു ജുമൈറയിൽ നടന്ന പ്രത്യേക ചടങ്ങിൽ ദുബൈ രാജകുമാരൻ ശൈഖ് മൻസൂർ ബിൻ മുഹമ്മദ് ആൽ മക്തൂം പുരസ്കാരം സമ്മാനിച്ചു. ശില്പവും 7,000 ദിർഹവും അടങ്ങുന്നതാണ് അവാർഡ്.ഏഷ്യൻ വിഭാഗങ്ങളിലെ മറ്റു പുരസ്കാരങ്ങൾക്ക് ഏഷ്യാനെറ്റ് ന്യൂസ് ലേഖകൻ ഫൈസൽ ബിൻ അഹമ്മദ്, മലയാള മനോരമ ലേഖകൻ പ്രിൻസ് ബി നായർ എന്നിവരും അർഹരായി.
അറബിക് വിഭാഗത്തിൽ ഇമറാത്ത് അൽ യൗമിലെ മുഹമ്മദ് അബ്ദുൽ മഖ്സൂദ്, അൽ ഖലീജിലെ മാഹ ആദിൽ, ഇംഗ്ലീഷ് വിഭാഗത്തിൽ ഗൾഫ് ന്യൂസിലെ അഞ്ജന കുമാർ, ഡെറക് ബാൽഡവിൻ എന്നിവർക്കും പുരസ്കാരം ലഭിച്ചു.മികച്ച ചിത്രത്തിന് അൽ ബയാൻ പത്രത്തിലെ ഇമാദ് അലാദ്ദീനും ഒാൺലൈൻ കവറേജിന് ഖലീജ് ടൈംസിനുമാണ് പുരസ്കാരം. മേളയിലെ മറ്റു അവാർഡുകളും ചടങ്ങിൽ പ്രഖ്യാപിച്ചു. ഇന്ത്യ പവലിയൻ രണ്ടു അവാർഡുകൾ കരസ്ഥമാക്കി. ഏറ്റവും നല്ല പവലിയനും മികച്ച സാസ്കാരിക പരിപാടിക്കുമുള്ള പുരസ്കാരങ്ങളാണ് ഇന്ത്യക്ക് ലഭിച്ചത്. പവലിയൻ സി.ഇ.ഒ സുനിൽ ഭാട്യയും സംഘവും പുരസ്കാരം ഏറ്റുവാങ്ങി.
ചടങ്ങിൽ ഗ്ലോബൽ വില്ലേജ് സി.ഇ.ഒ അഹമ്മദ് ഹുസൈൻ, അറബ് മീഡിയ ഗ്രൂപ്പ് സി.ഇ.ഒ മുഹമ്മദ് അൽ മുല്ല എന്നിവരും സംബന്ധിച്ചു.
2016 നവംബർ ഒന്നു മുതൽ ഇക്കഴിഞ്ഞ ഏപ്രിൽ എട്ടുവരെ നടന്ന മേള വിദേശികളും സ്വദേശികളുമടക്കം 56 ലക്ഷം പേരാണ് സന്ദർശിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.