Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഗ​ൾ​ഫ്​ മാ​ധ്യ​മം...

ഗ​ൾ​ഫ്​ മാ​ധ്യ​മം ഇ​ന്തോ-​അ​റ​ബ്​ വി​മ​ൻ എ​ക്സ​ല​ൻ​സ്​ അ​വാ​ർ​ഡ്​: അംഗീകാര നിറവിൽ അഞ്ചു​ വനിത പ്രതിഭകൾ

text_fields
bookmark_border
ഗ​ൾ​ഫ്​ മാ​ധ്യ​മം ഇ​ന്തോ-​അ​റ​ബ്​ വി​മ​ൻ എ​ക്സ​ല​ൻ​സ്​ അ​വാ​ർ​ഡ്​: അംഗീകാര നിറവിൽ അഞ്ചു​ വനിത പ്രതിഭകൾ
cancel
camera_alt

ലി​ന അ​ൽ മ​ഈ​ന - ഹ​ലീ​മ ഹു​മൈ​ദ്​ അ​ൽ ഉ​വൈ​സ് - ഓഡ്രി മി​ല്ല​ർ - ബീ​ന ക​ണ്ണ​ൻ - ജു​മാ​ന ഖാ​ൻ

Listen to this Article

ഷാ​ർ​ജ: നൂറ്റാണ്ടുകളുടെ പഴക്കമുള്ള ഇന്തോ-അറബ് വാണിജ്യ-സാംസ്കാരിക ബന്ധത്തിന് കൂടുതൽ കരുത്തേകാൻ ഗൾഫ്​ മാധ്യമം രൂപകൽപന ചെയ്ത കമോൺ കേരളയിൽ ഇന്ത്യയിലെയും അറബ്​ ലോകത്തെയും വനിത പ്രതിഭകൾക്ക്​ സ്​നേഹാദരം. മാറുന്ന ലോകത്തെ മുന്നിൽനിന്ന്​ നയിക്കുന്നതിൽ മാതൃകയായ അഞ്ചു​ വനിതകളെയാണ്​ ഗൾഫ്​ മാധ്യമം ഈസ്​റ്റേൺ ഇന്തോ-അറബ്​ വിമൻ എക്സലൻസ്​ അവാർഡ്​ നൽകി ആദരിക്കുന്നത്​.

ഭരണനിർവഹണം, സംരംഭകത്വം, കല, വിനോദം എന്നിങ്ങനെ വിവിധ മേഖലകളിൽ വ്യക്​തിമുദ്ര പതിപ്പിച്ച വനിതകളെയാണ്​ അവാർഡിന് തെരഞ്ഞെടുത്തത്​. സൗദി അറേബ്യ ശൂറ കൗൺസിൽ അംഗം ലിന അൽ മഈന, സുൽത്താൻ ബിൻ അലി അൽ ഉവൈസ്​ റിയൽ എസ്​റ്റേറ്റ്​ സി.ഇ.ഒ ഹലീമ ഹുമൈദ്​ അൽ ഉവൈസ്​, പാറ്റേൺ ആർട്ടിസ്റ്റ്​ ഓഡ്രി മില്ലർ എന്നിവരാണ്​ അറബ്​ മേഖലയിൽനിന്ന്​ അവാർഡിന്​ അർഹരായത്​. ​ശീമാട്ടി ഉടമ ബീന കണ്ണൻ, സോഷ്യൽമീഡിയ ഇൻഫ്ലുവൻസർ ജുമാന ഖാൻ എന്നിവരാണ്​ പുരസ്കാരത്തിന്​ തെരഞ്ഞെടുക്ക​പ്പെട്ട ഇന്ത്യക്കാർ.

വനിതകളുടെ കായിക ശാക്​തീകരണത്തിന്​ ചുക്കാൻപിടിച്ച്​ സൗദിയിലെ കായികമേഖലയിൽ വിപ്ലവം സൃഷ്ടിച്ച വനിതയാണ്​ ലിന അൽ മഈന. പെൺകുട്ടികൾക്കുള്ള ജിദ്ദ യുനൈറ്റഡ്​ സ്​പോർട്​സ്​ ക്ലബിന്‍റെ സ്ഥാപകയായ ലിന സൗദിയിലെ ശൂറ കൗൺസിൽ അംഗവുമാണ്​. ബാസ്​കറ്റ്​ ബാൾ ദേശീയ ടീമിനെ നയിച്ച ലിന ആദ്യമായി എവറസ്റ്റ്​ കീഴടക്കിയ സൗദിയിൽനിന്നുള്ള 10 അംഗ വനിത സംഘത്തിലും അംഗമായിരുന്നു.

സുൽത്താൻ ബിൻ അലി അൽ ഉവൈസ്​ റിയൽ എസ്​റ്റേറ്റ്​ സി.ഇ.ഒ ആയ ഹലീമ ഹുമൈദ്​ അൽ ഉവൈസ്​ യു.എ.ഇയിലെ പ്രമുഖ ഇമാറാത്തി സംരംഭകരിൽ ഒരാളാണ്​.

കൺസ്​ട്രക്ഷൻ, റിയൽ എസ്​റ്റേറ്റ്​ ​ഡെവലപ്​മെന്‍റ്​, റിയൽ എസ്​റ്റേറ്റ്​ മാനേജ്​മെന്‍റ്​ എന്നീ മേഖലകളിൽ മികച്ച പ്രവർത്തനമാണ്​ ഹലീമ കാഴ്ചവെക്കുന്നത്. ബിസിനസിലും പർവതാരോഹണം പോലുള്ള വിനോദങ്ങളിലും ഹലീമ ഒരേപോലെ മികവു തെളിയിച്ചിട്ടുണ്ട്​. പാറ്റേൺ ആർട്ടിസ്റ്റും അമേരിക്കൻ ഡിസൈനറും സംരംഭകയുമായ ഓഡ്രി മില്ലർ പുരാതന നാഗരികതകളുടെ കലയുമായി ബന്ധപ്പെട്ട പഠനങ്ങളിലൂടെയാണ്​ ശ്രദ്ധേയയായത്​. പാറ്റേൺ അടിസ്ഥാനമാക്കിയുള്ള കലയിൽ നവീന ആശയങ്ങളിലൂടെ വ്യക്​തിമുദ്ര പതിപ്പിച്ചിട്ടുണ്ട്​. മസ്തിഷ്കാഘാതം കാഴ്ചശക്​തിയെ ബാധിച്ചെങ്കിലും കലയുടെ ലോകത്തേക്ക്​ ഇച്ഛാശക്​തിയും സമർപ്പണവും കൊണ്ട്​ തിരിച്ചെത്തിയ കലാകാരിയാണ്​​ ഓഡ്രി മില്ലർ.

ഇന്ത്യയുടെ പൗരാണിക നെയ്ത്തുകലയെ സംരക്ഷിക്കുന്നതിനും ലോകത്തിനുമുന്നിൽ വർണാഭമായി അവതരിപ്പിക്കുന്നതിനും നാലു​ ദശകങ്ങളായി നടത്തുന്ന പ്രവർത്തനങ്ങളെ മുൻനിർത്തിയാണ്​ ബീന കണ്ണനെ അവാർഡിന് തെരഞ്ഞെടുത്തത്​. ദക്ഷിണേന്ത്യയിലെ പ്രമുഖ ഫാഷൻ ഡിസൈനർ, മനക്കരുത്തും നിശ്ചയദാർഢ്യവും കൈമുതലായ വനിത സംരംഭക എന്നീ നിലകളിലും ശ്രദ്ധേയയാണ്​ ബീന കണ്ണൻ.

കേരളത്തിൽ ജനിച്ച്​ ഗൾഫ്​ മേഖലയിലെ പ്രമുഖ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായി മാറിയ ജുമാന ഖാൻ, ഫാഷൻ, ട്രാവൽ ​വ്ലോഗ്​ തുടങ്ങിയ രംഗങ്ങളിലും ശ്രദ്ധേയ നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്​. ബുർജ്​ ഖലീഫയിൽ ആദ്യമായി അവതരിപ്പിക്ക​പ്പെട്ട മലയാളി എന്ന പ്രത്യേകതയും ജുമാനക്കുണ്ട്​. ടിക്​ടോക്കിൽ 90 ലക്ഷവും ഇൻസ്റ്റഗ്രാമിൽ 41 ലക്ഷവും ഫോളോവേഴ്​സുള്ള ജുമാന അടുത്തിടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കുകയും ചെയ്തു.

ഷാർജ എക്സ്​പോ സെന്‍ററിൽ ജൂൺ 25ന്​ വൈകീട്ട്​ ഇന്ത്യയിലെയും അറബ്​ ലോകത്തെയും പ്രമുഖർ അണിനിരക്കുന്ന പ്രൗഢഗംഭീര ചടങ്ങിൽ അവാർഡ്​ സമ്മാനിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf MadhyamamIndo-Arab Women Excellence Award
News Summary - Gulf Madhyamam Indo-Arab Women Excellence Award: Five in Recognition Women geniuses
Next Story