‘ഗൾഫ് മാധ്യമം’പുതുവർഷ കലണ്ടർ വിപണിയിൽ
text_fieldsദുബൈ: ‘ഗൾഫ് മാധ്യമം’ പുറത്തിറക്കുന്ന 2024 വർഷത്തെ കലണ്ടർ വിപണിയിലെത്തി. കേരളത്തിലേത് കൂടാതെ ജി.സി.സി രാജ്യങ്ങളിലെ വിശേഷ ദിവസങ്ങളും അവധിദിനങ്ങളും ഉൾപ്പെടുത്തിയാണ് പുതിയ കലണ്ടർ പുറത്തിറക്കിയിരിക്കുന്നത്. പരമ്പരാഗത രീതികളിൽനിന്ന് വ്യത്യസ്തമായി വീടുകൾക്കും ഓഫിസുകൾക്കും യോജിക്കുന്ന തരത്തിൽ ഗ്ലോസി പേപ്പറിൽ മനോഹരമായി ഡിസൈൻ ചെയ്ത കലണ്ടർ അടുത്ത പുതുവർഷം പിറക്കുന്നവരെ ഉപഭോക്താക്കൾക്ക് സൂക്ഷിച്ചുവെക്കാം.
യു.എ.ഇയെ കൂടാതെ കുവൈത്ത്, ഒമാൻ, ബഹ്റൈൻ, സൗദി അറേബ്യ, ഖത്തർ എന്നീ രാജ്യങ്ങളിലും പുതിയ കലണ്ടർ ലഭ്യമാണ്. യു.എ.ഇയിലെ എല്ലാ എമിറേറ്റിലും കലണ്ടർ ലഭിക്കാനുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. 13 പേജുള്ള കലണ്ടറിന് ഏഴു ദിർഹമാണ് യു.എ.ഇയിലെ വില. https://docs.google.com/forms/d/e/1FAIpQLScWuBBktTNdG9tKVikKsLO5n9WRih7YHtnnd4HDjlYc9Awcdg/viewform ലിങ്ക് വഴി ഓൺലൈനായി ബുക് ചെയ്യാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക്: 0527892897, 0556139367.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.