ഗൾഫ് മാധ്യമം-പൊളോസിസ് വാറ്റ് െസമിനാർ ഇന്ന് അജ്മാനിൽ, നാളെ അൽെഎനിൽ
text_fieldsദുബൈ: മൂല്യവർധിത നികുതി (വാറ്റ്) സംബന്ധിച്ച ഗൾഫ് മാധ്യമം^പൊളോസിസ് ഇ.ആർ.പി ബോധവത്കരണം കൂടുതൽ എമിറേറ്റുകളിലേക്ക്. അൽെഎനിൽ ഇന്ത്യൻ സോഷ്യൽ സെൻററുമായി (െഎ.എസ്.സി) സഹകരിച്ച് ബുധനാഴ്ച (22ന്) വൈകീട്ട് ആറു മണിക്ക് സെമിനാർ നടക്കും. െഎ.എസ്.സി മിനി ഒാഡിറ്റോറിയത്തിൽ നടക്കുന്ന സെമിനാറിൽ എച്ച് ആൻറ് ടി ടാക്സ് കൺസൾട്ടൻസിലെ വിദഗ്ധർ ക്ലാസെടുക്കും.
ഇന്ന് വൈകീട്ട് മൂന്നു മണിക്കാണ് അജ്മാനിലെ സെമിനാർ. ഹാബിറ്റാറ്റ് സ്കൂളിൽ നടക്കുന്ന പരിപാടിയിൽ പെങ്കടുക്കുന്നവർ സ്കൂളിെൻറ ഗേറ്റ് നമ്പർ നാലിലൂടെ എത്തണം. 23ന് റാസൽഖൈമ, 25ന് അബൂദബി, 29ന് ദുബൈ എന്നിവിടങ്ങളിലാണ് അടുത്ത പരിപാടികൾ. പെങ്കടുക്കാൻ ആഗ്രഹിക്കുന്നവർ പേര്, കമ്പനിയുടെ പേര്, സ്ഥാപനം സ്ഥിതി ചെയ്യുന്ന എമിറേറ്റ്, മൊബൈൽ നമ്പർ, ഇ^മെയിൽ വിലാസം, പെങ്കടുക്കാൻ താൽപര്യപ്പെട്ടുന്ന സ്ഥലം എന്നിവ 050 250 5698 എന്ന നമ്പറിൽ വാട്ട്സ്ആപ്പ് ചെയ്യണം. മുൻകൂട്ടി പേരു നൽകി ആദ്യമെത്തുന്ന നൂറു പേർക്ക് എച്ച് ആൻറ് ടി ടാക്സ് കൺസൾട്ടൻസി സൗജന്യ വാറ്റ് രജിസ്ട്രേഷൻ ചെയ്തു നൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.