Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightപു​തു​കാ​ല ജാ​ല​കം...

പു​തു​കാ​ല ജാ​ല​കം തു​റ​ന്ന്​ ഗ​ൾ​ഫ്​ മാ​ധ്യ​മം ബി​സി​ന​സ്​ സ​മ്മി​റ്റ്​

text_fields
bookmark_border
പു​തു​കാ​ല ജാ​ല​കം തു​റ​ന്ന്​ ഗ​ൾ​ഫ്​ മാ​ധ്യ​മം ബി​സി​ന​സ്​ സ​മ്മി​റ്റ്​
cancel
camera_alt

ഗ​ൾ​ഫ്​ മാ​ധ്യ​മം ബി​സി​ന​സ്​ സ​മ്മി​റ്റി​ന്‍റെ ഉ​ദ്​​ഘാ​ട​ന വേ​ദി​യി​ൽ ഷാ​ർ​ജ ചേം​ബ​ർ ഓ​ഫ്​ കൊ​മേ​ഴ്​​സ്​ ആ​ൻ​ഡ്​ ഇ​ൻ​ഡ​സ്​​ട്രീ​സ്​ ക​മ്യൂ​ണി​ക്കേ​ഷ​ൻ ആ​ൻ​ഡ്​ ബി​സി​ന​സ്​ അ​സി.​ ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ അ​ബ്​​ദു​ൽ അ​സീ​സ്​ അ​ൽ ശം​സി​ക്കൊ​പ്പം ഗ​ൾ​ഫ്​ മാ​ധ്യ​മം ചീ​ഫ്​ എ​ഡി​റ്റ​ർ വി.​കെ. ഹം​സ അ​ബ്ബാ​സ്, ഗ​ൾ​ഫ്​ മാ​ധ്യ​മം മി​ഡി​ലീ​സ്റ്റ്​ ഓ​പ​റേ​ഷ​ൻ​സ്​ ഡ​യ​റ​ക്ട​ർ സ​ലീം അ​മ്പ​ല​ൻ, കോ​ർ​പ​റേ​റ്റ്​ ക​മ്യൂ​ണി​ക്കേ​ഷ​ൻ ഡ​യ​റ​ക്ട​ർ ജ​മാ​ൽ സ​ഈ​ദ്​ ബു​സി​ൻ​ജ​ൽ, മോ​റി​ക്കാ​പ് റി​സോ​ർ​ട്ട്​ ചെ​യ​ർ​മാ​ൻ നി​ഷി​ൻ ത​സ്​​ലീം സി.​എം, ലി​വേ​ജ്​ എ​ൻ​ജി​നീ​യ​റി​ങ്​ പ്രൈ. ​ലി​മി​റ്റ​ഡ് പാ​ർ​ട്​​ണ​ർ​ സി.​കെ. ഹു​സൈ​ൻ, സ​ഫ ഗ്രൂ​പ്​ ഓ​ഫ്​ ക​മ്പ​നീ​സ്​ എം.​ഡി മു​ഹ​മ്മ​ദ്​ അ​ബ്​​ദു​സ്സ​ലാം, ഹൈ​ലൈ​റ്റ്​ ഗ്രൂ​പ് സി.​ഇ.​ഒ അ​ജി​ൽ മു​ഹ​മ്മ​ദ്​ എ​ന്നി​വ​ർ

ഷാ​ർ​ജ: പു​തു​കാ​ല​ത്തി​ന്‍റെ വാ​ണി​ജ്യ സാ​ധ്യ​ത​ക​ളും വെ​ല്ലു​വി​ളി​ക​ളും പ​രി​ഹാ​ര​മാ​ർ​ഗ​ങ്ങ​ളും ച​ർ​ച്ച ചെ​യ്ത് ഗ​ൾ​ഫ്​ മാ​ധ്യ​മം ബി​സി​ന​സ്​ സ​മ്മി​റ്റ്. പ്ര​ഗ​ത്ഭ​രെ സാ​ക്ഷി​യാ​ക്കി​യാ​ണ്​ ഷാ​ർ​ജ ചേം​ബ​ർ ഓ​ഫ്​ കൊ​മേ​ഴ്​​സ്​ ഹാ​ളി​ലെ പ്രൗ​ഢ​മാ​യ വേ​ദി​യി​ൽ രാ​വി​ലെ പ​ത്തു​മു​ത​ൽ വൈ​കീ​ട്ട്​ 3.30 വ​രെ ബി​സി​ന​സ്​ സ​മ്മി​റ്റി​ന്‍റെ ര​ണ്ടാം എ​ഡി​ഷ​ൻ അ​ര​ങ്ങേ​റി​യ​ത്.

ആ​ദ്യ എ​ഡി​ഷ​ൻ മേ​യ്​ 18ന്​ ​അ​ബൂ​ദ​ബി ഖ​ലീ​ഫ സ്​​ട്രീ​റ്റി​ലെ ലെ ​റോ​യ​ൽ മെ​രി​ഡി​യ​ൻ ഹോ​ട്ട​ലി​ൽ ന​ട​ന്നി​രു​ന്നു. സു​പ്ര​ധാ​ന വി​ഷ​യ​ങ്ങ​ളി​ൽ ആ​ശ​യ കൈ​മാ​റ്റ​ങ്ങ​ൾ​ക്കും ക്രി​യാ​ത്മ​ക സം​വാ​ദ​ങ്ങ​ൾ​ക്കും സ​മ്മി​റ്റ്​ വേ​ദി​യാ​യി.

മാ​റ്റ​ങ്ങ​ളു​ടെ മു​മ്പേ ന​ട​ന്ന്​ സ​മൂ​ഹ​ത്തെ പു​രോ​ഗ​തി​യി​ലേ​ക്ക്​ ന​യി​ച്ച​വ​രാ​ണ്​ സം​രം​ഭ​ക​ർ എ​ന്നും അ​തി​വേ​ഗം മാ​റി​ക്കൊ​ണ്ടി​രി​ക്കു​ന്ന ബി​സി​ന​സ്​ പ​രി​ത​സ്ഥി​തി​യി​ൽ ഏ​ത്​ വെ​ല്ലു​വി​ളി​ക​ളെ​യും അ​ഭി​മു​ഖീ​ക​രി​ക്കാ​ൻ സ​ജ്ജ​മാ​ക​ണ​മെ​ന്നും പ്ര​ഭാ​ഷ​ക​ർ ചൂ​ണ്ടി​ക്കാ​ട്ടി. ​പ്ര​മു​ഖ​ർ വി​ജ​യ​ക​ഥ​ക​ളും അ​തി​ജീ​വ​ന ച​രി​ത്ര​വും പ​ങ്കു​വെ​ച്ച​ത്​ ഹൃ​ദ്യ​മാ​യി.

ഉ​ദ്​​ഘാ​ട​ന പ​രി​പാ​ടി​യി​ൽ ഷാ​ർ​ജ ചേം​ബ​ർ ഓ​ഫ്​ കൊ​മേ​ഴ്​​സ്​ ആ​ൻ​ഡ്​ ഇ​ൻ​ഡ​സ്​​ട്രീ​സ്​ ക​മ്യൂ​ണി​ക്കേ​ഷ​ൻ ആ​ൻ​ഡ്​ ബി​സി​ന​സ്​ അ​സി​സ്റ്റ​ന്‍റ്​ ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ അ​ബ്​​ദു​ൽ അ​സീ​സ്​ അ​ൽ ഷം​സി, കോ​ർ​പ​റേ​റ്റ്​ ക​മ്യൂ​ണി​ക്കേ​ഷ​ൻ ഡ​യ​റ​ക്ട​ർ ജ​മാ​ൽ സ​ഈ​ദ്​ ബു​സി​ൻ​ജ​ൽ, സീ​ഷോ​ർ മു​ഹ​മ്മ​ദ​ലി, ഗ​ൾ​ഫ്​ മാ​ധ്യ​മം ചീ​ഫ്​ എ​ഡി​റ്റ​ർ വി.​കെ. ഹം​സ അ​ബ്ബാ​സ്, ഗ​ൾ​ഫ്​ മാ​ധ്യ​മം മി​ഡി​ലീ​സ്റ്റ്​ ഓ​പ​റേ​ഷ​ൻ​സ്​ ഡ​യ​റ​ക്ട​ർ സ​ലീം അ​മ്പ​ല​ൻ, മാ​ധ്യ​മം ബി​സി​ന​സ്​ സൊ​ലൂ​ഷ​ൻ​സ്​ ഗ്ലോ​ബ​ൽ ഹെ​ഡ്​ കെ. ​മു​ഹ​മ്മ​ദ്​ റ​ഫീ​ഖ്, ഗ​ൾ​ഫ്​ മാ​ധ്യ​മം ബി​സി​ന​സ്​ സൊ​ലൂ​ഷ​ൻ​സ്​ ക​ൺ​ട്രി ഹെ​ഡ്​ ഹാ​ഷിം ജെ.​ആ​ർ, ഗ​ൾ​ഫ്​ മാ​ധ്യ​മം സീ​നി​യ​ർ അ​ക്കൗ​ണ്ട്​​സ്​ മാ​നേ​ജ​ർ എ​സ്.​കെ. അ​ബ്​​ദു​ല്ല തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു. ഹൈ​ലൈ​റ്റ്​ ഗ്രൂ​പ് സി.​ഇ.​ഒ അ​ജി​ൽ മു​ഹ​മ്മ​ദ്​ ബി​സി​ന​സ്​ രം​ഗ​ത്തെ അ​തി​കാ​യ​രാ​യി ഹൈ​ലൈ​റ്റ്​ ഗ്രൂ​പ്​ മാ​റി​യ​തെ​ങ്ങ​നെ എ​ന്ന്​ വി​ശ​ദീ​ക​രി​ച്ചു.

മോ​റി​ക്കാ​പ് റി​സോ​ർ​ട്ട്​ ചെ​യ​ർ​മാ​ൻ നി​ഷി​ൻ ത​സ്​​ലീം സി.​എം (മോ​റി​ക്കാ​പ്പി​ന്‍റെ വിജയക​ഥ​ക​ൾ), സ​ഫ ഗ്രൂ​പ്​ ഓ​ഫ്​ ക​മ്പ​നീ​സ്​ എം.​ഡി മു​ഹ​മ്മ​ദ്​ അ​ബ്​​ദു​സ്സ​ലാം (ജ്വ​ല്ല​റി മേ​ഖ​ല​യി​ലെ നി​ക്ഷേ​പം: നൂ​ത​ന സാ​ധ്യ​ത​ക​ൾ), കൊ​ൽ​ക്ക​ത്ത വെ​ൻ​ച്വ​ർ​സ്​ എം.​ഡി അ​വെ​ലോ റോ​യ്​ (നാ​ളെ​യി​ലെ നി​ക്ഷേ​പം), ഫെ​ഡ​റ​ൽ ബാ​ങ്ക്​ മി​ഡി​ലീ​സ്റ്റ്​ ഹെ​ഡ്​ അ​ര​വി​ന്ദ്​ കാ​ർ​ത്തി​കേ​യ​ൻ (സ​മ്പ​ന്ന​രാ​യ ഇ​ന്ത്യ​ക്കാ​ർ​ക്ക്​ ഇ​ന്ത്യ​യി​ലു​ള്ള സാ​ധ്യ​ത​ക​ൾ: ബാ​ങ്കി​ങ്​ പ​രി​പ്രേ​ക്ഷ്യം), ലി​വ​റേ​ജ്​ എ​ൻ​ജി​നീ​യ​റി​ങ്​ പ്രൈ​വ​റ്റ്​ ലി​മി​റ്റ​ഡ്​ ടെ​ക്നി​ക്ക​ൽ ഡ​യ​റ​ക്ട​ർ മു​ത്തു​കു​മാ​ർ (ലി​ഫ്​​റ്റി​ങ്​ ആ​ൻ​ഡ്​ ഷി​ഫ്​​റ്റി​ങ്), ഡി.​എ.​ആ​ർ.​ടി.​സി സി.​ഇ.​ഒ ദു​ൽ​കി​ഫി​ൽ ഇ. ​അ​ബ്​​ദു​റ​ശീ​ദ്​ (കോ​ർ​പ​റേ​റ്റ്​ ടാ​ക്സ്), ക​ല്ലാ​ട്ട്​ ഗ്രൂ​പ്​ ചെ​യ​ർ​മാ​ൻ ഡോ. ​താ​ഹി​ർ ക​ല്ലാ​ട്ട്​ (യു.​എ.​ഇ​യി​ലെ നി​ക്ഷേ​പ അ​വ​സ​ര​ങ്ങ​ൾ), ടെ​ൻ എ​ക്സ്​ പ്രോ​പ​ർ​ട്ടീ​സ്​ സ്ഥാ​പ​ക​നും സി.​ഇ.​ഒ​യു​മാ​യ സു​കേ​ഷ്​ ഗോ​വി​ന്ദ​ൻ (റി​യ​ൽ എ​സ്​​റ്റേ​റ്റി​ന്‍റെ സാ​ധ്യ​ത​ക​ൾ) എ​ന്നി​വ​ർ വി​വി​ധ വി​ഷ​യ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ചു.

ഹൈ​ലൈ​റ്റ്​ ഗ്രൂ​പ് ചെ​യ​ർ​മാ​ൻ സു​ലൈ​മാ​ൻ, മി​ന -ടാ​ലി സോ​ഫ്​​റ്റ്​​വെ​യ​ർ സൊ​ലൂ​ഷ​ൻ​സ്​ ജ​ന​റ​ൽ മാ​നേ​ജ​ർ വി​കാ​സ്​ പ​ഞ്ച​ൽ എ​ന്നി​വ​ർ സ​ദ​സ്യ​രു​മാ​യി സം​വ​ദി​ച്ചു. വെ​ള്ളി, ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ ഷാ​ർ​ജ എ​ക്സ്​​പോ സെ​ന്‍റ​റി​ൽ ന​ട​ക്കു​ന്ന ഗ​ൾ​ഫ്​ മാ​ധ്യ​മം ക​മോ​ൺ കേ​ര​ള​യോ​ട​നു​ബ​ന്ധി​ച്ചാ​ണ്​ ബി​സി​ന​സ്​ സ​മ്മി​റ്റ്​ ഒ​രു​ക്കി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:COMEONKERALA Uae Gulf newsGulf Madhyamyam
News Summary - Gulf Media Business Summit Opens a New Window
Next Story