ഗൾഫ് ഓർത്തഡോക്സ് യുവജനസമ്മേളനം
text_fieldsഅൽഐൻ: ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം ഗൾഫ് ഓർത്തഡോക്സ് യൂത്ത് കോൺഫറൻസും യു.എ.ഇ സോണൽ കോൺഫറൻസും സംഘടിപ്പിച്ചു. അൽഐൻ സെന്റ് ഡയനീഷ്യസ് ഓർത്തഡോക്സ് ദേവാലയത്തിൽ നടന്ന പരിപാടിയിൽ ഒ.സി.വൈ.എം കേന്ദ്ര പ്രസിഡൻറ് ഡോ. ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. അബൂദബി ബാപ്സ് ഹിന്ദുക്ഷേത്രത്തിലെ അക്ഷരാതിത്ത് സ്വാമി ഉദ്ഘാടനം ചെയ്തു. ജി.സി.സി യു.എ.ഇ മേഖലകളുടെ പ്രസിഡന്റും അൽഐൻ ഇടവക വികാരിയുമായ ഫാ. ജോൺസൺ ഐപ്പ് ആമുഖസന്ദേശം നൽകി. കേന്ദ്ര ജനറൽ സെക്രട്ടറി ഫാ. അജി കെ. തോമസ്, ഡോ. ജോർജ് മാത്യു, അൽഐൻ ഇടവക ട്രസ്റ്റി ലിങ്കൺ അലക്സ്, ജി.സി.സി സെക്രട്ടറി ഫിലിപ് എൻ. തോമസ്, യു.എ.ഇ സോണൽ സെക്രട്ടറി ബെൻസൻ ബേബി തുടങ്ങിയവർ സംസാരിച്ചു. ഇടവക സെക്രട്ടറി ഷാജി മാത്യു 2023ലെ ട്രസ്റ്റി ജേക്കബ് കെ. എബ്രഹാം, സോണൽ ജോ. സെക്രട്ടറി സിബി ജേക്കബ്, ടിന്റു എലിസബത്ത് മാത്യൂസ്, കേന്ദ്രസമിതി ക്ഷണിതാവ് ആന്റോ എബ്രഹാം, എക്സ് ഒഫീഷ്യോ ഗീവർഗീസ് ടി. സാം തുടങ്ങിയവർ പങ്കെടുത്തു.
കോൺഫറൻസിന്റെ ആദ്യ സെഷന് ഫാ. ബോബി ജോസ് കട്ടിക്കാട് നേതൃത്വം നൽകി. തുടർന്ന് ജോൺ സാമുവേൽ ‘കൂനൻ കുരിശ് ദേവാലയ’ത്തെ പരിചയപ്പെടുത്തി ക്ലാസ് നയിച്ചു. രണ്ടാം സെഷൻ പ്രശസ്ത ടെലിവിഷൻ അവതാരകനും ക്വിസ് ഗ്രാൻഡ് മാസ്റ്ററുമായ ഡോ. ജി.എസ്. പ്രദീപ് നയിച്ചു. കോൺഫറൻസിൽ പങ്കെടുത്തവരിൽനിന്ന് പ്രാഥമിക റൗണ്ടിൽ തിരഞ്ഞെടുക്കപ്പെട്ട ആറു പേരുടെ ഗ്രാന്റ്ൻഡ് ഫിനാലെ നടന്നു. ഷാർജ ഒ.സി.വൈ.എം യൂനിറ്റിലെ നിഥിൻ കെ. രാജ് ഒന്നാം സമ്മാനത്തിനും അൽഐൻ ഇടവക അംഗം മാത്യു തേമ്പാറ രണ്ടാം സ്ഥാനവും നേടി. 2022ലെ യുവദർശനം സുവനീർ പ്രകാശനം ഡോ. ഗീവർഗീസ് മാർ യൂലിയോസ് നിർവഹിച്ചു. ചീഫ് എഡിറ്റർ നോബിൾ ജെയിംസ്, സീനിയർ അഡ്വൈസർ ഫിലിപ് മാത്യൂസ് എന്നിവർ സന്നിഹിതരായി. 2023ലെ യു.എ.ഇ സോണിന്റെ പ്രവർത്തനങ്ങൾക്ക് അബൂദബി സെന്റ് ജോർജ് കത്തീഡ്രൽ യുവജനപ്രസ്ഥാനം നേതൃത്വം വഹിക്കും. ഫാ. എൽദോ എം. പോൾ സോണൽ പ്രസിഡന്റായും ഷൈജു യോഹന്നാൻ സോണൽ സെക്രട്ടറിയായും അജു തങ്കച്ചൻ, ഷൈബി ജോബി എന്നിവർ ജോ. സെക്രട്ടറിമാരായും തെരഞ്ഞെടുക്കപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.