ഗൾഫ് മേഖല ഉപന്യാസരചന മത്സര വിജയികളെ പ്രഖ്യാപിച്ചു
text_fieldsമസ്കത്ത്: ലോക പരിസ്ഥിതി ദിനാചരണ ഭാഗമായി ഗൾഫ് മേഖലയിലെ എല്ലാ ദേവാലയങ്ങളെയും ഉൾപ്പെടുത്തി മസ്കത്ത് മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ഉപന്യാസരചന മത്സരത്തിന്റെ ഫലം പ്രഖ്യാപിച്ചു.
യു.എ.ഇ ഷാർജ സെൻറ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ഇടവകാംഗം ഉമ്മൻ പി. ഉമ്മൻ ഒന്നാം സ്ഥാനവും ഒമാൻ ഗാല സെൻറ് മേരീസ് ഓർത്തഡോക്സ് ഇടവകാംഗം സീന മാത്യു രണ്ടാം സ്ഥാനവും നേടി.
വിജയികൾക്ക് കാഷ് അവാർഡും പ്രശംസാപത്രവും നൽകും. ‘ഞാൻ അധിവസിക്കുന്ന നിങ്ങളുടെ പാർപ്പിടമായ ദേശം അശുദ്ധമാകരുത്’ എന്നതായിരുന്നു ഈ വർഷത്തെ ഉപന്യാസരചനക്കായി തിരഞ്ഞെടുത്ത വിഷയം. വിവിധ ദേവാലയങ്ങളിൽനിന്ന് ലഭിച്ച നിരവധി എൻട്രികളിൽ നിന്നാണ് വിജയികളെ തിരഞ്ഞെടുത്തത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.