േജാർഡൻ യാത്ര: മുഴുവൻ വിജയികളെയും പ്രഖ്യാപിച്ചു
text_fieldsദുബൈ: ‘ഗൾഫ് മാധ്യമം’ നടത്തിയ ജോർഡൻ യാത്രാ മത്സരത്തിലെ 15 വിജയികളെയും പ്രഖ്യാപിച്ചു. ഗൾഫ് മാധ്യമം ദിനപത്രം വായനക്കാർക്കായി നടത്തിയ ‘വായിച്ചു വായിച്ചു പറക്കാം’ മത്സരത്തിൽ നിന്ന് എട്ടുപേരും പത്രത്തിെൻറ പുതിയ ഒാൺലൈൻ പോർട്ടലായ ക്ലിക്4എം നടത്തിയ ‘ക്യാച് ദ െഎ’ മത്സരത്തിൽ വിജയിച്ച ഏഴുപേരുമാണ് ജോർഡനിലേക്കുള്ള സ്വപ്ന സമാന യാത്രക്ക് തെരഞ്ഞെടുക്കപ്പെട്ടത്.
ആദ്യ ആഴ്ച വിജയിച്ച ഏഴു പേരെ നേരത്തെ പ്രഖ്യാപിച്ചിരുന്നു. രണ്ടാമത്തെ ആഴ്ചയിലെ വിജയികൾ ഇവരാണ്.
അനസ് മുഹമ്മദ് അബൂദബി,സാബിർ കളത്തിൽ ദുബൈ, ഷാജ് ഹമീദ് അജ്മാൻ, മനോഹരൻ ദുബൈ, ജമാലുദ്ദീൻ ഷാർജ, ടി.കെ.മനോജ് , നിസാമുദ്ദീൻ മര്യാടൻ ഷാർജ , ടി.വി.പ്രജോഷ് അൽെഎൻ. ഇതിൽ ആദ്യ അഞ്ചു പേർ പത്രത്തിൽ നടത്തിയ മത്സരത്തിലും അവസാന മൂന്നുപേർ ഒാൺലൈൻ മത്സരത്തിൽ ശരിയുത്തരമെഴുതിയവരിൽ നിന്ന് നറുക്കെടുപ്പിലൂടെ വിജയിച്ചവരാണ്.
തിരുവനന്തപുരം മണക്കാട് സ്വദേശിയായ അനസ് മുഹമ്മദ് അബൂദബിയിൽ ഇത്തിസലാത്ത് ജീവനക്കാരനാണ്. ഒരു വർഷം മുമ്പ് മാത്രം യു.എ.ഇയിലെത്തിയ സാബിർ കളത്തിൽ കണ്ണൂർ താണ സ്വദേശിയാണ്.
കോട്ടയം മുണ്ടക്കയത്തുകാരനായ ഷാജ് ഹമീദ് അജ്മാനിലെ ഗൾഫ് മെഡിക്കൽ സർവകലാശാലയിലെ പി.ആർ.എക്സിക്യൂട്ടീവാണ്. കണ്ണൂർ പരിയാരം സ്വദേശിയായ മനോഹരൻ ദുബൈയിലെ കാർഗോ കമ്പനിയിൽ പാർട്ണറാണ്. പത്രത്തിലെ അവസാന മത്സരത്തിൽ വിജയിച്ച ജമാലുദ്ദീൻ തൃശുർ കേച്ചേരി സ്വദേശിയും ഷാർജ മലീഹയിലെ റസ്റ്റോറൻറ് ജീവനക്കാരനുമാണ്.
ഒാൺലൈൻ മത്സരത്തിൽ ജയിച്ച നിസാമുദ്ദീൻ മര്യാടൻ കണ്ണൂർ കൂത്തുപറമ്പുകാരനാണ്. ഷാർജ അഡ്നോക്കിൽ േജാലി ചെയ്യുന്നു. ടി.വി.പ്രജോഷ് മലപ്പുറം എടപ്പാൾ സ്വദേശിയും അൽെഎനിൽ മെഡിക്കൽ റപ്രസേൻററ്റീവുമാണ്.
ഇ.കെ.അമീർ, മുൻതസിർ പയോടി, സന്തോഷ് ബെർണാഡ്, കുന്നത്ത് കുഞ്ഞിമുഹമ്മദ്, സൈനുദ്ദീൻ പുന്നയൂർക്കുളം, അബ്ദുൽ സമദ്, പ്രസാദ് രവീന്ദ്രൻ എന്നിവരാണ് ആദ്യഘട്ടത്തിൽ വിജയിച്ചവർ.
ഇവർ ഇൗ മാസം 27ന് ജോർഡനിലേക്ക് പറക്കും. ദുബൈ ആസ്ഥാനമായുള്ള അരൂഹ ട്രാവൽസുമായി ചേർന്നാണ് ‘ഗൾഫ് മാധ്യമം’ യാത്രയൊരുക്കുന്നത്. വിസ,യാത്ര, താമസം, ഭക്ഷണം എന്നിവ സൗജന്യമായിരിക്കും. മൂന്നു രാത്രിയും മൂന്നു പകലും നീളുന്ന യാത്രയിൽ ദക്ഷിണ ജോർഡനിലെ പൗരാണികമായ പെട്ര നഗരം അഥവാ റോസ് സിറ്റി, ചാവുകടൽ, തലസ്ഥാനമായ അമ്മാൻ തുടങ്ങിയവ സംഘം സന്ദർശിക്കും.
ഏപ്രിൽ ഒന്നു മുതൽ 16 വരെ നടന്ന മത്സരത്തിൽ വായനക്കാരുടെ വൻ പങ്കാളത്തമായിരുന്നു. പത്രത്തിൽ പ്രസിദ്ധീകരിച്ച വാർത്തകളെയും ലേഖനങ്ങളെയും അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങൾക്ക് ശരിയുത്തരം നൽകുന്നവരിൽ നിന്നാണ് വിജയികളെ തെരഞ്ഞെടുന്നത്. ഒാൺലൈൻ പോർട്ടലിൽ ‘ലെറ്റ്സ് ഗോ ജോർഡൻ, കാച്ച് ദ െഎ’ എന്ന മത്സരത്തിൽ കണ്ണുകൾ മാത്രം കണ്ട് പ്രമുഖ വ്യക്തിയെ തിരിച്ചറിയലായിരുന്നു മത്സരം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.