Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightദുബൈ...

ദുബൈ യാത്രക്കാരനിൽനിന്ന്​ തോക്ക്​ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം

text_fields
bookmark_border
ദുബൈ യാത്രക്കാരനിൽനിന്ന്​ തോക്ക്​ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം
cancel
camera_alt

യാത്രക്കാരനിൽനിന്ന്​ പിടികൂടിയ തോക്ക്

ദുബൈ: ഫ്ലൈദുബൈ വിമാനത്തിലെ യാത്രക്കാരനിൽനിന്ന്​ ഡൽഹിയിൽ വെച്ച്​ പിസ്റ്റൾ കണ്ടെടുത്തിതിൽ അന്വേഷണം ആരംഭിച്ചു. ദുബൈ വിമാനത്താവളത്തിൽനിന്നാണ്​ ഇയാൾ ഡൽഹിലേക്ക്​ യാത്ര ചെയ്തത്​. പിടിച്ചെടുത്ത പിസ്റ്റളിന്‍റെ ചിത്രം ട്വിറ്ററിൽ പോസ്റ്റ്​ ചെയ്ത്​ ഡൽഹി കസ്റ്റംസാണ്​ ഇക്കാര്യം അറിയിച്ചത്​. ഫെബ്രുവരി ആദ്യത്തിലാണ്​ ഡൽഹി ഇന്ദിര ഗാന്ധി വിമാനത്താവളത്തിൽനിന്ന്​ ചെറിയ തോക്ക്​ യാത്രക്കാരനിൽനിന്ന്​ കണ്ടെത്തിയത്​. ഇന്ത്യക്കാരനായ പിസ്റ്റൾ കൊണ്ടുവന്ന വ്യക്തിയെ പൊലീസ്​ അറസ്റ്റ്​ ചെയ്തിട്ടുണ്ട്​. സംഭവം ശ്രദ്ധയിൽ പെട്ടതായും അന്വേഷണം നടക്കുന്നതായും ഫ്ലൈദുബൈ അധികൃതരും മാധ്യമങ്ങളോട്​ വെളിപ്പെടുത്തി. മുൻകൂർ അനുമതിയില്ലാതെ വിദേശ രാജ്യത്തേക്ക് തോക്കുകൾ കൊണ്ടുപോകാൻ ശ്രമിക്കുന്നത് അറസ്റ്റിനും നിയമ നടപടികൾക്കും കാരണമാകുന്ന കുറ്റമാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gun found in Dubai Passengerinvestigation started
News Summary - Gun found in Dubai Passenger; The investigation has begun
Next Story