ഗുരു വിചാരധാര ഗുരുജയന്തിയും ഓണാഘോഷവും സംഘടിപ്പിച്ചു
text_fieldsഷാർജ: ഗുരു വിചാരധാര ഗുരുജയന്തിയും ഓണവും സമുചിതമായി ആഘോഷിച്ചു.
ഷാർജ സഫാരി മാൾ ഹാളിൽ നടന്ന ചടങ്ങിൽ ഗുരു വിചാരധാര ഏർപ്പെടുത്തിയ പ്രവാസ ലോകത്തെ സമഗ്ര സംഭാവനക്കുള്ള ഗുരുദേവ അവാർഡ് ഡോ. സുധാകരനും (അലൈൻ) മികച്ച മാധ്യമപ്രവർത്തകനുള്ള ഗുരുദേവ മാധ്യമ അവാർഡ് എൽവിസ് ചുമ്മാറിനും (ജയ് ഹിന്ദ് ടി.വി, മിഡിലീസ്റ്റ് മേധാവി), മികച്ച സംരംഭകനുള്ള ബിസിനസ് എക്സലൻസ് അവാർഡ് ഭഗവതി രവിക്കും ജീവകാരുണ്യ പ്രവർത്തകനുള്ള ഗുരു കാരുണ്യ അവാർഡ് ഡി. മുരളീധര പണിക്കർക്കും സമ്മാനിച്ചു. ചടങ്ങിൽ പഠനത്തിൽ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികൾക്ക് ഗോൾഡ് മെഡലും മെറിറ്റ് സർട്ടിഫിക്കറ്റും മെമന്റോയും നൽകി ആദരിച്ചു. സാംസ്കാരിക സമ്മേളനം പ്രമുഖ വ്യവസായി മുരളീധര പണിക്കർ ഉദ്ഘാടനം ചെയ്തു. ജി.വി.ഡി പ്രസിഡന്റ് പി.ജി. രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു.
ഒ.പി. വിശ്വംഭരൻ ഗുരുജയന്തി സന്ദേശം നൽകി. മധു, കെ.പി. വിജയൻ, ഷാജി ശ്രീധരൻ, കാഞ്ഞങ്ങാട് മുൻ മുനിസിപ്പൽ ചെയർപേഴ്സൻ ദിവ്യ മണി, സി.പി. മോഹൻ, വിനു വിശ്വനാഥ്, വിജയകുമാർ, സുരേഷ് കുമാർ ആകാശ് പണിക്കർ, വിജയകുമാർ, ദേവരാജൻ, രാജു പണിക്കർ, തൃശൂർ, വന്ദന മോഹൻ, ലളിത വിശ്വംഭരൻ, മഞ്ജു ഷാജി, വൈഷ്ണവി അർജുൻ, രാഗിണി, മിനി, മഞ്ജു അതുല്യ തുടങ്ങിയവർ ആശംസകൾ നേർന്നു.
ജനറൽ കൺവീനർ പ്രഭാകരൻ പയ്യന്നൂർ സ്വാഗതം ആശംസിച്ചു. സജി ശ്രീധരൻ നന്ദി പറഞ്ഞു.
രാവിലെ ഒമ്പതിന് തുടങ്ങിയ കലാപരിപാടികളിൽ അത്തപ്പൂക്കളവും ഘോഷയാത്ര, മാവേലി എഴുന്നള്ളത്ത്, ചെണ്ടമേളം തിരുവാതിര, ഓണപ്പാട്ടുകൾ, ഭരതനാട്യം കുച്ചിപ്പുടി, ഒപ്പന, നാടോടി നൃത്തം, സിനിമാറ്റിക് ഡാൻസ്, നാടകം എന്നിവയും ഗായിക ലേഖ അജയ് നേതൃത്വം നൽകിയ ഗാനമേളയും വിഭവസമൃദ്ധമായ ഓണസദ്യയും ഒരുക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.