Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഗു​രു വി​ചാ​ര​ധാ​ര...

ഗു​രു വി​ചാ​ര​ധാ​ര ഗു​രു​ജ​യ​ന്തി-പൊ​ന്നോ​ണം ആ​ഘോ​ഷി​ച്ചു

text_fields
bookmark_border
onam 2024
cancel
camera_alt

ഗു​രു വി​ചാ​ര​ധാ​ര ഗു​രു​ജ​യ​ന്തി പൊ​ന്നോ​ണം ആ​ഘോ​ഷ​ത്തി​ന്‍റെ ഉ​ദ്​​ഘാ​ട​ന​ച​ട​ങ്ങ്

ദു​ബൈ: ഗു​രു വി​ചാ​ര​ധാ​ര ഷാ​ർ​ജ​യി​ൽ ‘ഗു​രു​ജ​യ​ന്തി-​പൊ​ന്നോ​ണം 2024’ സം​ഘ​ടി​പ്പി​ച്ചു. രാ​ജ്യ​സ​ഭ എം.​പി. അ​ഡ്വ. ജെ​ബി മേ​ത്ത​ർ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. പ്ര​സി​ഡ​ന്‍റ്​ പി.​ജി. രാ​ജേ​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​മു​ഖ വ്യ​വ​സാ​യി​യും ഗു​രു വി​ചാ​ര​ധാ​ര ര​ക്ഷാ​ധി​കാ​രി​യു​മാ​യ മു​ര​ളീ​ധ​ര​പ്പ​ണി​ക്ക​ർ, എ.​വി.​എം ഗ്രൂ​പ് എം.​ഡി ഡോ. ​എ.​വി. അ​നൂ​പ്, മേ​ജ​ർ ഒ​മ​ർ അ​ൽ സു​ബൈ​ർ അ​ൽ മ​ർ​സൂ​ഖി, ശ്യാം ​പ്ര​ഭു, ഷൈ​ല ദേ​വ്, വി​ഭു ര​ഘു​വ​ര​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ജ​ന​റ​ൽ ക​ൺ​വീ​ന​ർ ഷാ​ജി ശ്രീ​ധ​ര​ൻ ഓ​ണ​സ​ന്ദേ​ശം ന​ൽ​കി. സെ​ക്ര​ട്ട​റി ഒ.​പി. വി​ശ്വം​ഭ​ര​ൻ സ്വാ​ഗ​ത​വും പ്ര​ഭാ​ക​ര​ൻ പ​യ്യ​ന്നൂ​ർ ന​ന്ദി​യും പ​റ​ഞ്ഞു. ഗു​രു വി​ചാ​ര​ധാ​ര ഏ​ർ​പ്പെ​ടു​ത്തി​യ വി​വി​ധ മേ​ഖ​ല​ക​ളി​ൽ മി​ക​വു തെ​ളി​യി​ച്ച​വ​ർ​ക്കു​ള്ള ഗു​രു​ദേ​വ അ​വാ​ർ​ഡു​ക​ൾ വി​ത​ര​ണം ചെ​യ്തു. മി​ക​ച്ച സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നു​ള്ള അ​വാ​ർ​ഡ് എ.​പി.​സ​ദാ​ന​ന്ദ​നും മി​ക​ച്ച സം​രം​ഭ​ക​നു​ള്ള അ​വാ​ർ​ഡ് സ​ചി​ൻ ന​ട​രാ​ജ​നും യു​വ വ്യ​വ​സാ​യ​ക​നു​ള്ള അ​വാ​ർ​ഡ് സ​ചി​ൻ നാ​ഥി​നും ന​ൽ​കി.

മാ​ധ്യ​മ രം​ഗ​ത്തു​നി​ന്നും എ​ൽ​വി​സ് ചു​മ്മാ​ർ, (ജ​യ്ഹി​ന്ദ് ടി.​വി) സു​രേ​ഷ് വെ​ള്ളി​മ​റ്റം, (മാ​തൃ​ഭൂ​മി), അ​നൂ​പ് കീ​ച്ചേ​രി (ദി​ൽ​സേ എ​ഫ്.​എം, ) എ​ന്നി​വ​രും, സാ​ഹി​ത്യ അ​വാ​ർ​ഡ് ക​വി ബി​നു മ​നോ​ഹ​റും സം​ഗീ​ത പ്ര​തി​ഭ പു​ര​സ്കാ​രം ഡോ. ​ഭ​ഗ​വ​തി ര​വി​യും ഏ​റ്റു​വാ​ങ്ങി. ക​ഴി​ഞ്ഞ വ​ർ​ഷം വി​വി​ധ മ​ത്സ​ര പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ കു​ട്ടി​ക​ൾ​ക്ക് അ​വാ​ർ​ഡും മെ​റി​റ്റ് സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും സ​മ്മാ​നി​ച്ചു.

സി.​പി. മോ​ഹ​ൻ, ദി​വ്യാ മ​ണി, വി​ജ​യ​കു​മാ​ർ, വി​നു വി​ശ്വ​നാ​ഥ്, സു​രേ​ഷ് വേ​ങ്ങോ​ട്, വി​ജ​യ​കു​മാ​ർ ഇ​രി​ങ്ങാ​ല​ക്കു​ട, ആ​കാ​ശ് പ​ണി​ക്ക​ർ, ഷി​ബു ചെ​മ്പ​കം, ച​ന്ദ്ര​ബാ​ബു, ശൈ​ലേ​ഷ് കു​മാ​ർ, രാ​ജ് ദേ​വ്, സ​ഞ്ജു, വ​ന്ദ​ന മോ​ഹ​ൻ, ല​ളി​ത വി​ശ്വം​ഭ​ര​ൻ, അ​ഡ്വ.​മ​ഞ്ജു ഷാ​ജി, ഗാ​യ​ത്രി രം​ഗ​ൻ, മ​ഞ്ജു വി​നോ​ദ്, രാ​ഗി​ണി മു​ര​ളീ​ധ​ര​ൻ എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും ഓ​ണ​സ​ദ്യ​യും ആ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച്​ ഒ​രു​ക്കി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE NewsOnam 2024
News Summary - Guru Vicharadhara Gurujayanthi-onam celebrated
Next Story