ഗുരുധർമ പ്രചാരണസഭ മാതൃസഭ പൊങ്കാല സമർപ്പണം നടത്തി
text_fieldsഗുരുധർമ പ്രചാരണസഭ മാതൃസഭ ഒരുക്കിയ പൊങ്കാല സമർപ്പണത്തിൽ പങ്കെടുത്തവർ
ദുബൈ: ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് ശിവഗിരിമഠം ഗുരുധർമ പ്രചാരണസഭ മാതൃസഭയുടെ നേതൃത്വത്തിൽ ആറ്റുകാൽ അമ്മക്ക് പൊങ്കാല സമർപ്പണം നടത്തി.
ആറ്റുകാൽ ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവദിനത്തിൽ ദുബൈ എമിറേറ്റ്സ് ഹിൽസിൽ നടന്ന ചടങ്ങിലാണ് 55ഓളം സ്ത്രീകൾ ആറ്റുകാലമ്മക്ക് പൊങ്കാല സമർപ്പണം നടത്തിയത്. ഗുരുധർമ പ്രചാരണസഭ അസി. കോഓഡിനേറ്റർ സ്വപ്ന ഷാജി, ലത പ്രസാദ്, മാതൃസഭ രക്ഷാധികാരി അജിത രാജൻ, പ്രസിഡന്റ് ആനന്ദം ഗോപിനാഥൻ, സുജലാലു, അരുന്ധതി മധു, നീതു മോഹൻ, ഷാജി വൈക്കം, വിജയകുമാർ വേലു എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.