Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഗു​രു​ധ​ർ​മ​...

ഗു​രു​ധ​ർ​മ​ പ്ര​ചാ​ര​ണ​സ​ഭ​ശ്രീനാരായണ ഗുരുജയന്തി ആഘോഷം സംഘടിപ്പിച്ചു

text_fields
bookmark_border
ഗു​രു​ധ​ർ​മ​ പ്ര​ചാ​ര​ണ​സ​ഭ​ശ്രീനാരായണ ഗുരുജയന്തി ആഘോഷം സംഘടിപ്പിച്ചു
cancel
camera_alt

ഗു​രു​ധ​ർ​മ​പ്ര​ചാ​ര​ണ​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ആ​ഘോ​ഷ ച​ട​ങ്ങ്​ അ​ടൂ​ർ പ്ര​കാ​ശ് എം.​പി ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു

ഷാ​ർ​ജ: ഗു​രു​ധ​ർ​മ​പ്ര​ചാ​ര​ണ​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ശ്രീ​നാ​രാ​യ​ണ ഗു​രു ജ​യ​ന്തി, വൈ​ക്കം സ​ത്യ​ഗ്ര​ഹ ശ​താ​ബ്‌​ദി, ആ​ലു​വ സ​ർ​വ​മ​ത സ​മ്മേ​ള​ന ശ​താ​ബ്‌​ദി, ഓ​ണം എ​ന്നീ ആ​ഘോ​ഷ​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ചു. ശ്രീ​നാ​രാ​യ​ണ ധ​ർ​മ​സം​ഘം ട്ര​സ്റ്റ്‌ മു​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഋ​തം​ഭ​രാ​ന​ന്ദ സ്വാ​മി​ക​ളു​ടെ മു​ഖ്യ കാ​ർ​മി​ക​ത്വ​ത്തി​ൽ ഷാ​ർ​ജ സ​ഫാ​രി മാ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങ്​ അ​ടൂ​ർ പ്ര​കാ​ശ് എം.​പി ഉ​ദ്​​ഘാ​ട​നം ചെ​യ്തു. വ്യ​വ​സാ​യി​യും എ​സ്.​എ​ഫ്.​സി ഗ്രൂ​പ് ചെ​യ​ർ​മാ​നു​മാ​യ കെ. ​മു​ര​ളീ​ധ​ര​ൻ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. പെ​രി​ങ്ങോ​ട്ടു​ക​ര ശ്രീ​നാ​രാ​യ​ണ ആ​ശ്ര​മം സെ​ക്ര​ട്ട​റി ദി​വ്യാ​ന​ന്ദ ഗി​രി​സ്വാ​മി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ഗു​രു​പു​ഷ്പാ​ഞ്ജ​ലി​യോ​ടെ​യാ​ണ്​ ച​ട​ങ്ങു​ക​ൾ ആ​രം​ഭി​ച്ച​ത്.

മാ​ത്തു​ക്കു​ട്ടി ക​ഡോ​ണി​നെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ ഷാ​ർ​ജ പ്ര​സി​ഡ​ന്റ്‌ അ​ഡ്വ. വൈ.​എ. റ​ഹിം, സ​ഭ അ​സി. കോ​ഓ​ഡി​നേ​റ്റ​ർ ശ്യം ​പ്ര​ഭു, മാ​തൃ​സ​ഭ സെ​ക്ര​ട്ട​റി ഷൈ​ല രാ​ജ്, സ​ഭ മു​ൻ ചീ​ഫ് കോ​ഓ​ഡി​നേ​റ്റ​ർ ബി.​ആ​ർ. ഷാ​ജി എ​ന്നി​വ​ർ ആ​ശം​സ നേ​ർ​ന്നു.

40 വ​ർ​ഷ​മാ​യി യു.​എ.​ഇ​യി​ൽ പ്ര​വാ​സ​ജീ​വി​തം ന​യി​ക്കു​ന്ന സ​ഭ​യു​ടെ അം​ഗ​ങ്ങ​ളെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. വി​വി​ധ എ​മി​റേ​റ്റു​ക​ളി​ലാ​യി രൂ​പ​വ​ത്ക​രി​ച്ച ഗു​രു​ധ​ർ​മ പ്ര​ചാ​ര​ണ സ​ഭ യൂ​നി​റ്റു​ക​ളു​ടെ ശി​വ​ഗി​രി​യി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ഋ​തം​ഭ​രാ​ന​ന്ദ സ്വാ​മി​ക​ൾ സ​ഭ യു.​എ.​ഇ ചീ​ഫ് കോ​ഓ​ഡി​നേ​റ്റ​ർ രാ​മ​കൃ​ഷ്ണ​ന്​ കൈ​മാ​റി. ‘മ​ഹാ​ഗു​രു​വി​നെ അ​റി​യാ​ൻ’ ക്വി​സ് മ​ത്സ​ര​വി​ജ​യി​ക​ൾ​ക്ക്‌ മെ​മെ​ന്റോ, കാ​ഷ് അ​വാ​ർ​ഡ്, സ​ർ​ട്ടി​ഫി​ക്ക​റ്റ്‌ എ​ന്നി​വ ന​ൽ​കി.

ഉ​യ​ർ​ന്ന മാ​ർ​ക്ക് വാ​ങ്ങി വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ കു​ട്ടി​ക​ൾ​ക്കു​ള്ള ഗു​രു​വി​ദ്യ അ​വാ​ർ​ഡ് ദാ​ന​വും സ​ഭ​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ വി​വി​ധ രീ​തി​ക​ളി​ൽ സേ​വ​നം അ​നു​ഷ്ഠി​ക്കു​ന്ന അം​ഗ​ങ്ങ​ൾ​ക്കു​ള്ള ഗു​രു​കൃ​പ അ​വാ​ർ​ഡ്, ഗു​രു​സേ​വ അ​വാ​ർ​ഡ് ദാ​ന​വും നി​ർ​വ​ഹി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:celebrationjayanthisri narayana guruorganizedgurudharma pracharana sabha
News Summary - Gurudharma Pracharana Sabha organized Sri Narayana Guru Jayanti celebration
Next Story