Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഗു​രു​ജ​യ​ന്തി,...

ഗു​രു​ജ​യ​ന്തി, ഓ​ണാ​ഘോ​ഷം സെ​പ്റ്റം​ബ​ർ 22ന്

text_fields
bookmark_border
onam 2024
cancel

ദു​ബൈ: ഗു​രു വി​ചാ​ര​ധാ​ര​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ശ്രീ​നാ​രാ​യ​ണ ഗു​രു​ദേ​വ ജ​യ​ന്തി​യും ഓ​ണാ​ഘോ​ഷ​വും 2024 സെ​പ്റ്റം​ബ​ർ 22ന് ​ഷാ​ർ​ജ സ​ഫാ​രി മാ​ളി​ൽ ആ​ഘോ​ഷി​ക്കും. ബി​സി​ന​സ്, മാ​ധ്യ​മ, സാ​മൂ​ഹി​ക, സാം​സ്കാ​രി​ക, ക​ല, സാ​ഹി​ത്യ രം​ഗ​ങ്ങ​ളി​ലെ പ്ര​ഗ​ത്ഭ​ർ​ക്ക് ഗു​രു​ദേ​വാ എ​ക്സ​ല​ൻ​സി അ​വാ​ർ​ഡും, 10, 12 പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ കു​ട്ടി​ക​ൾ​ക്ക് വി​ദ്യാ​ഭ്യാ​സ മെ​റി​റ്റ് അ​വാ​ർ​ഡും ന​ൽ​കി ആ​ദ​രി​ക്കും.

ഡോ. ​എ.​വി. അ​നൂ​പ്, സ്വാ​മി ധ​ർ​മ​ചൈ​ത​ന്യ തു​ട​ങ്ങി നാ​ട്ടി​ൽ നി​ന്നും യു.​എ.​ഇ​യി​ൽ നി​ന്നു​മു​ള്ള സാം​സ്കാ​രി​ക നാ​യ​ക​രും പ്ര​മു​ഖ ക​ലാ​കാ​ര​ന്മാ​രും പ​ങ്കെ​ടു​ക്കും. അ​ത്ത​പ്പൂ​ക്ക​ളം, ഘോ​ഷ​യാ​ത്ര, മാ​വേ​ലി എ​ഴു​ന്ന​ള്ള​ത്ത്, ചെ​ണ്ട​മേ​ളം, ഓ​ണ​പ്പാ​ട്ടു​ക​ൾ, തി​രു​വാ​തി​ര, പു​ലി​ക​ളി, നാ​ട​ൻ​പാ​ട്ടു​ക​ൾ, ഭ​ര​ത​നാ​ട്യം, കു​ച്ചി​പ്പു​ടി, സി​നി​മാ​റ്റി​ക് ഡാ​ൻ​സ്, നാ​ട​കം, ഗാ​ന​മേ​ള എ​ന്നീ ക​ലാ പ​രി​പാ​ടി​ക​ളും ഓ​ണ​സ​ദ്യ​യും ഇ​തി​നോ​ട​നു​ബ​ന്ധി​ച്ച് ഒ​രു​ക്കും.

ആ​ഘോ​ഷ​ത്തി​ന്‍റെ ന​ട​ത്തി​പ്പി​നാ​യി ഷാ​ജി ശ്രീ​ധ​ര​ൻ ജ​ന​റ​ൽ ക​ൺ​വീ​ന​റാ​യും 51 അം​ഗ ആ​ഘോ​ഷ ക​മ്മി​റ്റി​യും വി​വി​ധ സ​ബ് ക​മ്മി​റ്റി​ക​ളും പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്നു.

പി.​ജി. രാ​ജേ​ന്ദ്ര​ൻ, ഒ.​പി. വി​ശ്വം​ഭ​ര​ൻ, പ്ര​ഭാ​ക​ര​ൻ പ​യ്യ​ന്നൂ​ർ, വി​ജ​യ​കു​മാ​ർ, സി.​പി മോ​ഹ​ൻ, വി​നു വി​ശ്വ​നാ​ഥ​ൻ, രാ​ജ് ദേ​വ്, ഷി​ബു ചെ​മ്പ​കം, സു​രേ​ഷ് വേ​ങ്ങോ​ട്, ആ​കാ​ശ് പ​ണി​ക്ക​ർ, വി​ജ​യ കു​മാ​ർ ഇ​രി​ങ്ങാ​ല​ക്കു​ട, ച​ന്ദ്ര​ബാ​ബു, വ​ന്ദ​ന മോ​ഹ​ൻ, ല​ളി​താ വി​ശ്വം​ഭ​ര​ൻ, മ​ഞ്ജു ഷാ​ജി, ദി​വ്യാ മ​ണി, ഗാ​യ​ത്രി രം​ഗ​ൻ, മ​ഞ്ജു​വി​നോ​ദ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE NewsOnam 2024
News Summary - Gurujayanti Onam celebration on 22nd September
Next Story