ഗുരു വിചാരധാര പ്രവർത്തനം മാതൃകാപരം -മന്ത്രി ചിഞ്ചു റാണി
text_fieldsഷാർജ: ഗുരുദേവ ദർശനങ്ങൾ ഇന്ത്യക്കു പുറത്തും പ്രചരിപ്പിക്കുന്നതിൽ ഗുരു വിചാരധാരയുടെ പ്രവർത്തനങ്ങൾ മാതൃകാപരമെന്നും പ്രവാസികളോട് കരുതലുള്ള സർക്കാറാണ് കേരളം ഭരിക്കുന്നതെന്നും മന്ത്രി ചിഞ്ചു റാണി. ഗുരു വിചാരധാര സെൻട്രൽ കമ്മിറ്റി ഷാർജ സഫാരി മാളിൽ സംഘടിപ്പിച്ച 'വിഷുപ്പുലരി 2022'ആഘോഷത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. പ്രസിഡന്‍റ് പി.ജി. രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു. വ്യവസായി മുരളീധര പണിക്കർ ഉദ്ഘാടനം ചെയ്തു. ഗോൾഡൻ വിസ നേടിയ ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്‍റ് വൈ.എ. റഹീം, മാധ്യമപ്രവർത്തകൻ എൽവിസ് ചുമ്മാർ, ഒരേ കമ്പനിയിൽ 45 വർഷം പൂർത്തിയാക്കി യു.എ.ഇയുടെ വികസനപ്രവർത്തനങ്ങളിൽ പങ്കാളിയായ യേശുദാസ്, വ്യവസായി മുരളീധരപ്പണിക്കർ എന്നിവരെ ആദരിച്ചു. ജനറൽ കൺവീനർ പ്രഭാകരൻ പയ്യന്നൂർ സ്വാഗതവും ജനറൽ സെക്രട്ടറി ഒ.പി. വിശ്വംഭരൻ വിഷു സന്ദേശവും നൽകി. വന്ദന മോഹൻ, ഷാജി ശ്രീധരൻ, സി.പി. മോഹൻ, വിജയകുമാർ എന്നിവർ സംസാരിച്ചു. സജി ശ്രീധർ നന്ദി പറഞ്ഞു.
വിഷുക്കണിയൊരുക്കി വിഷുക്കൈനീട്ടം നൽകി പരമ്പരാഗത ശൈലിയിൽ വിഷു ആഘോഷങ്ങൾക്ക് തുടക്കംകുറിച്ചു. യു.എ.ഇയിലെ കലാകാരന്മാർ അവതരിപ്പിച്ച തിരുവാതിര, മോഹിനിയാട്ടം, കുച്ചിപ്പുടി, നാടകഗാനങ്ങൾ, കവിത, നാടൻപാട്ടുകൾ, സിനിമാറ്റിക് ഡാൻസ്, ഗാനമേള തുടങ്ങിയവ അരങ്ങേറി. മാതൃദിനത്തോടനുബന്ധിച്ച് പ്രത്യേക പരിപാടിയും സംഘടിപ്പിച്ചു. മുതിർന്ന അമ്മമാരെ ആദരിച്ചു. വിജയകുമാർ, ലളിത വിശ്വംഭരൻ, മഞ്ജു ഷാജി, ധന്യ സുഭാഷ്, ഗായത്രി, രഞ്ജിനി മുരളീധരൻ, അതുല്യ വിജയകുമാർ, വിജയകുമാർ, വി.കെ. വിനു വിശ്വനാഥൻ, മഹേഷ് മംഗലശ്ശേരി, മൗര്യ രാജേന്ദ്രൻ, ഐശ്വര്യ പ്രദീപ്, ദീപക് എസ്, ശരത്, ഉണ്ണി എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.