സന്തോഷ മധുരങ്ങളുമായി ഹഖ് അൽ ലൈല കൊണ്ടാടി
text_fieldsദുബൈ: കുഞ്ഞുങ്ങളുടെ കളിചിരി പാട്ടുകളുടെ നിറവിലായിരുന്നു ഇന്നലെ അറബ് ഭവനങ്ങളെ ല്ലാം. റമദാെൻറ വരവറിയിച്ച് ശഅ്ബാൻ 15ന് ആചരിക്കുന്ന ഹഖ് അൽ ലൈല പ്രമാണിച്ച് വീടു കളും കടകളും ഒാഫീസുകളുമെല്ലാം മിഠായികളും മധുര പാനീയങ്ങളും നിറച്ച് കുട്ടികളെ കാത്തിരിക്കുകയായിരുന്നു. വീടുകളിൽ വന്ന് വാതിൽ തട്ടിയും കോളിങ് ബെല്ലടിച്ചും കൂട്ടമായി എത്തുന്ന കുട്ടികൾ റമദാെൻറ വരവറിയിക്കുന്ന പാട്ടുകൾ പാടി സമ്മാനങ്ങൾ വാങ്ങി. ഞങ്ങൾക്ക് നിങ്ങൾ തരൂ, നിങ്ങൾക്ക് ദൈവം തരും എന്ന പരമ്പരാഗത ഗാനം പല ഇൗണങ്ങളിലാണ് പാടുക.
പരമ്പരാഗത വസ്ത്രങ്ങളണിഞ്ഞ്, സമ്മാനങ്ങൾ ശേഖരിക്കുവാനുള്ള ചെറു സഞ്ചികളും കരുതിയാണ് കുട്ടിപ്പട്ടാളങ്ങൾ വീടുകൾ കയറിയിറങ്ങിയത്. എല്ലാ വീടുകളിലും അവർക്ക് സമ്പൂർണ സ്വാഗതവും സ്വാതന്ത്ര്യവുമായിരുന്നു ഇന്നലെ. ആതിഥ്യമര്യാദയിലും കുട്ടികളോടുള്ള സ്നേഹത്തിലും അതുല്യരായ ഇമറാത്തികൾ വന്നു കയറിയ കുഞ്ഞുങ്ങൾ ഏതു നാട്ടുകാരെന്നൊന്നും നോക്കാതെ കൈനിറയെ സമ്മാനവും പണവുമെല്ലാം നൽകി.നിരവധി മലയാളി കുഞ്ഞുങ്ങൾക്കും ഹഖ് അൽ ലൈലയിൽ പങ്കുചേരാൻ അവസരം ലഭിച്ചു. മുൻകാലങ്ങളിൽ നിലാവെട്ടത്തിലാണ് ഹഖ് അൽ ലൈലയുടെ ആഘോഷങ്ങൾ നടന്നിരുന്നതെന്നും അന്നു പാടിയിരുന്ന പാട്ടുകളെപ്പറ്റിയും കിട്ടിയിരുന്ന സമ്മാനങ്ങളെക്കുറിച്ചുമെല്ലാം മുതിർന്ന ഇമറാത്തികളിൽ ചിലർ കുഞ്ഞുങ്ങൾക്ക് വിശദീകരിച്ചും കൊടുത്തു. ദുബൈ നഗരസഭയുടെ ആഭിമുഖ്യത്തിൽ ബർഷ പോണ്ട് പാർക്കിലാണ് ഹഖ് അൽ ലൈല സംഘടിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.