ഹജ്ജ് ഒാർമകളുടെ ചരിത്ര പ്രദർശനം 20ന് തുടങ്ങും
text_fieldsഅബൂദബി: ഹജ്ജ് യാത്രയുടെ പൗരാണിക സ്മൃതിപഥങ്ങൾ വരച്ചുകാണിക്കുന്ന അതിമനോഹര പ്രദർശനം ഇൗ മാസം 20ന് അബൂദബി ശൈഖ് സായിദ് ഗ്രാൻറ് മോസ്കിൽ ആരംഭിക്കും. ഇസ്ലാമിെൻറയും അറേബ്യൻ നവോത്ഥാനത്തിെൻറയും സമ്പന്ന പാരമ്പര്യം വിളിച്ചോതുന്ന ചരിത്രപുസ്തകങ്ങൾ, ചിത്രങ്ങൾ, ശബ്ദരേഖകൾ എന്നിവയുടെ വിപുലമായ ശേഖരമാണ് പ്രദർശനത്തിനെത്തിക്കുക.
രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ ആൽ നഹ്യാെൻറ ഹജ്ജ് യാത്രയെക്കുറിച്ചുള്ള വ്യത്യസ്തമായ വിവരണവും ഒരുക്കും. ശൈഖ് സായിദ് പള്ളിയുടെ പത്താം വാർഷികത്തോടനുബന്ധിച്ചാണ് ഇക്കുറി പ്രദർശനവും നടക്കുക. ഇസ്ലാമിെൻറ ആത്മീയ സൗന്ദര്യവും യു.എ.ഇയുടെ പൈതൃകവുമെല്ലാം ഇൗ രേഖകളിലൂടെ ആയിരങ്ങളിലേക്ക് കൈമാറപ്പെടുമെന്ന് ശൈഖ് സായിദ് ഗ്രാൻറ്മോസ്ക് സെൻറർ ഡയറക്ടർ ജനറൽ യൂസുഫ് അൽ ഉബൈദി പറഞ്ഞു. സാംസ്കാരിക സംവാദത്തിെൻറ വേദിയായി പ്രദർശനം മാറും.
അബൂദബി ടൂറിസം കൾച്ചർ അതോറിറ്റിയാണ് സഹസംഘാടകർ. 182 ലേറെ കലാരൂപങ്ങൾ 15 പ്രമുഖ സ്ഥാപനങ്ങളിൽ നിന്നാണ് പ്രദർശനത്തിനായി സ്വരൂപിച്ചത്. ഹജ്ജ് സ്മരണികകളായ വിവിധ വസ്തുക്കളും ചിത്രങ്ങളും സംഭാവനയായും ലഭിച്ചു. അടുത്ത വർഷം മാർച്ച് വരെ പ്രദർശനം തുടരുമെന്ന് അതോറിറ്റി ഡയറക്ടർ ജനറൽ സൈഫ് സഇൗദ് ഗോബാഷ് അറിയിച്ചു. പ്രദർശനത്തോടനുബന്ധിച്ച് വിപുലമായ വിഷയങ്ങളിൽ ചർച്ചകളും സാംസ്കാരിക പരിപാടികളും നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.