പ്രവാസികളുടെ ഹജ്ജ് ക്വാട്ട നിർത്തലാക്കി
text_fieldsഅബൂദബി: ലോകത്തെ എല്ലാ രാജ്യങ്ങളിലുമുള്ള പ്രവാസികളുടെ ഹജ്ജ് ക്വാട്ട നിർത്തലാക്കിയതായി യു.എ.ഇ ഒൗഖാഫ് അധികൃതർ അറിയിച്ചു. ഇതു കാരണം ഇൗ വർഷം മുതൽ സ്വദേശി പൗരന്മാർക്ക് മാത്രമേ യു.എ.ഇയിൽനിന്ന് ഹജ്ജിന് അനുമതി നൽകുകയുള്ളൂവെന്നും ഇതു സംബന്ധിച്ച സർക്കുലർ ഹജ്ജ് ഒാപറേറ്റർമാർക്ക് അയച്ചതായും ഒൗഖാഫ് വക്താവ് ഡോ. അഹ്മദ് ആൽ മൂസ പറഞ്ഞു.
കഴിഞ്ഞയാഴ്ച സൗദി ഹജ്ജ് മന്ത്രാലയവും വിവിധ രാജ്യങ്ങളിലെ ഹജ്ജ് മന്ത്രാലയ മേധാവികളും പെങ്കടുത്ത യോഗത്തിലാണ് ഇതു സംബന്ധിച്ച പ്രഖ്യാപനമുണ്ടായത്.
ഒാരോ രാജ്യത്തിനും അനുവദിക്കുന്ന ഹജ്ജ് ക്വാട്ട അതത് രാജ്യത്തെ പൗരന്മാർ മാത്രമേ ഉപയോഗിക്കാവൂ എന്നാണ് സൗദി ഹജ്ജ് മന്ത്രാലയം വ്യക്തമാക്കിയത്. ഇതോടെ പ്രവാസികള്‍ക്ക് സ്വന്തം നാട്ടില്‍ നിന്ന് മാത്രമേ ഹജ്ജിന് പുറപ്പെടാന്‍ കഴിയൂ. സൗദിയുടെ നിര്‍ദേശം യു.എ.ഇക്ക് മാത്രമല്ല മുഴുവന്‍ രാജ്യങ്ങള്‍ക്കും ബാധകമാണെന്ന് വക്താവ് കൂട്ടിച്ചേര്‍ത്തു.
ഗള്‍ഫിലെ പ്രവാസികളായ വിശ്വാസികള്‍ക്ക് തീരുമാനം വലിയ തിരിച്ചടിയാകുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇന്ത്യയില്‍ നിന്ന് ഹജ്ജ് നിര്‍വഹിക്കുേമ്പാള്‍ വിമാന ഷെഡ്യൂളിന് അനുസരിച്ച് ഒരു മാസത്തിലേറെ സമയം നീക്കിവെക്കേണ്ടി വരും.
ഗള്‍ഫില്‍ നിന്ന് കുറഞ്ഞദിവസം കൊണ്ട് ഹജ്ജ് നിര്‍വഹിച്ച് ജോലിയില്‍ തിരികെ പ്രവേശിക്കാം എന്ന സൗകര്യമാണ് ഇതോടെ ഇല്ലാതാകുന്നത്.
മൊത്തം 6,228 പേർക്കാണ് ഇത്തവണ യു.എ.ഇയിൽനിന്ന് ഹജ്ജിന് അവസരമുള്ളത്. ഇതിലേക്ക് 22,291 പുരുഷന്മാരും 14,933 പേർ സ്ത്രീകളുമടക്കം 37,224 പേർ അപേക്ഷിച്ചിട്ടുണ്ട്. അപേക്ഷകരിൽ 750ഒാളം ഇന്ത്യക്കാർ ഉൾപ്പെടെ 20,000ത്തോളം പേർ പ്രവാസികളാണ്. 500ൽ താഴെയുള്ള സീറ്റുകളിലേക്കായിരുന്നു പ്രവാസികൾ അപേക്ഷിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.