ഹജ്ജ് ചെലവ് കുറയും; രജിസ്ട്രേഷന്‍ ഇനി ഒൗഖാഫില്‍
text_fieldsഅബൂദബി: യു.എ.ഇയില്‍ നിന്ന് ഹജ്ജ് തീര്‍ഥാടനത്തിന് പോകാനുള്ള ചെലവ് ഗണ്യമായി കുറയും. ഹജ്ജ് ഓപ്പറേറ്റര്‍മാര്‍ക്ക് കടിഞ്ഞാണിട്ടാണ് പുതിയ പരിഷ്കരണം. ഈ വര്‍ഷത്തെ ഹജ്ജിനുള്ള രജിസ്ട്രേഷന്‍ ഒൗഖാഫ് കേന്ദ്രങ്ങളിലും മര്‍കസ് തസ്ഹീല്‍ ശാഖകളിലുമായിരിക്കും. ഞായറാഴ്ച ആരംഭിച്ച രജിസ്ട്രേഷന്‍ ഏപ്രില്‍ 13 വരെ തുടരും.
രാവിലെ എട്ട് മുതല്‍ രാത്രി എട്ട് വരെയാണ് രജിസ്ട്രേഷന്‍ സമയം. വെള്ളിയാഴ്ച രജിസ്ട്രേഷനില്ല. വിദേശികള്‍ക്കും സ്വദേശികള്‍ക്കും രജിസ്റ്റര്‍ ചെയ്യാം. രജിസ്ട്രേഷനായി എത്തുന്നവര്‍ എമിറേറ്റ്സ് ഐ.ഡി, പാസ്പോര്‍ട്ട് എന്നിവയുടെ അസ്സല്‍ ഹാജരാക്കണം. ദുബൈ, ഷാര്‍ജ ഉള്‍പ്പെടെ ഒൗഖാഫിന്‍െറ എല്ലാ കേന്ദ്രങ്ങളിലും മര്‍കസ് തസ്ഹീലിന്‍െറ എല്ലാ ശാഖകളിലും രജിസ്ട്രേഷന് സൗകര്യമുണ്ട്. ഒൗഖാഫിന്‍െറ നേതൃത്വത്തിലുള്ള ഹജ്ജ് രജിസ്ട്രേഷന്‍ യാഥാര്‍ഥ്യമായതോടെ ഏറെ സൗകര്യങ്ങളാണ് തീര്‍ഥാടകന് ലഭ്യമാകുന്നത്. രജിസ്റ്റര്‍ ചെയ്യപ്പെട്ട ഓപറേറ്റര്‍മാര്‍ മുഖേനയായിരുന്നു നേരത്തെ ഹജ്ജിന് പോയിരുന്നത്. യു.എ.ഇയില്‍ ഇത്തരത്തില്‍ 144 ഓപറേറ്റര്‍മാര്‍ നിലവിലുണ്ട്.
തങ്ങള്‍ക്ക് അനുവദിക്കപ്പെട്ട നിശ്ചിത ക്വാട്ടയിലേക്ക് തീര്‍ഥാടകരെ തെരഞ്ഞെടുക്കാനുള്ള അവകാശം ഈ ഓപറേറ്റര്‍മാര്‍ക്കുണ്ടായിരുന്നു. തീര്‍ഥാടനത്തിന് പോകാന്‍ പരിധിയില്‍ കവിഞ്ഞ ആളുകളുണ്ടായതിനല്‍ കൂടിയ സര്‍വീസ് ചാര്‍ജ് ഈടാക്കാന്‍ ഓപറേറ്റര്‍മാര്‍ക്ക് സാധിക്കുകയും ചെയ്തിരുന്നു. അബൂദബി എമിറേറ്റില്‍ 22,000 മുതല്‍ 35,000 ദിര്‍ഹം വരെ ഓപറേറ്റര്‍മാര്‍ സര്‍വീസ് ചാര്‍ജ് ഈടാക്കിയിരുന്നു. റാസല്‍ഖൈമയിലും മറ്റും 25,000 ദിര്‍ഹം വരെയും ഈടാക്കിയിരുന്നു. എന്നാല്‍, പുതിയ സംവിധാനത്തോടെ സര്‍വീസ് ചാര്‍ജ് 50 ശതമാനത്തിലധികം കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പുതിയ പരിഷ്കരണ പ്രകാരം ഓപറേറ്റര്‍മാര്‍ തങ്ങളുടെ സര്‍വീസ് ചാര്‍ജ്, സേവനത്തിന്‍െറ വിശദാംശങ്ങള്‍ എന്നിവ ഒൗഖാഫില്‍ രേഖാമൂലം നല്‍കണം.
മാര്‍ച്ച് പത്ത് വരെയായിരുന്നു ഈ വിവരങ്ങള്‍ നല്‍കാനുള്ള സമയം. ഈ വിവരങ്ങള്‍ ഒൗഖാഫിന്‍െറ ഹജ്ജ് സംവിധാനത്തില്‍ ഉള്‍പ്പെടുത്തും. ഇങ്ങനെ ഉള്‍പ്പെടുത്തിയ സേവന നിരക്ക് കൂട്ടാനും സേവനം വെട്ടിക്കുറക്കാനും ഒരു ഓപറേറ്ററിനും അവകാശമില്ല. അതേമസമയം, നിരക്ക് കുറക്കണമെങ്കില്‍ ആവാം. രജിസ്റ്റര്‍ ചെയ്തവരില്‍നിന്ന് വിവിധ ക്വാട്ടകളും മാനദണ്ഡങ്ങളും അനുസരിച്ച് ഹജ്ജ് തീര്‍ഥാടകരെ ഒൗഖാഫ് തെരഞ്ഞെടുക്കും.
തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് ഒൗഖാഫിന്‍െറ ഹജ്ജ് സംവിധാനത്തില്‍ നിന്ന് വിവിധ ഓപറേറ്റര്‍മാരുടെ സര്‍വീസ് ചാര്‍ജും സേവനനിലവാരവും താരതമ്യം ചെയ്യാന്‍ സാധിക്കും. ഇതു വഴി ഏറ്റവും അനുയോജ്യമായ ഓപറേറ്ററെ തെരഞ്ഞെടുക്കാന്‍ തീര്‍ഥാടകന് അവസരം ലഭിക്കും.
ഹജ്ജ് തീര്‍ഥാടകരെ ഒൗഖാഫ് നേരിട്ട് തെരഞ്ഞെടുക്കുന്ന രീതി വന്നതോടെ ഓപറേറ്റര്‍മാരുടെ ക്വാട്ട ഇല്ലാതായി. ഇത് ഓപറേറ്റര്‍മാര്‍ തമ്മിലുള്ള മത്സരം വര്‍ധിക്കാനും തീര്‍ഥാടകരുടെ ചെലവ് ചുരുങ്ങാനും മികച്ച സൗകര്യം ലഭിക്കാനും ഇടയാക്കും. 2014ല്‍ തന്നെ പരിഷ്കരണം സംബന്ധിച്ച നിയമം വന്നിട്ടുണ്ടെങ്കിലും ഈ വര്‍ഷം മുതലാണ് നടപ്പാകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.