അവധിദിനങ്ങളില്‍ ജബല്‍ ജെയ്സില്‍ എത്തിയത് അരലക്ഷം സന്ദര്‍ശകര്‍
text_fieldsറാസല്‍ഖൈമ: ബലിപെരുന്നാള്‍ അവധിദിനങ്ങളില്‍ റാസൽഖൈമയിലെ ജെയ്സ് മലനിരയില്‍ 50,000 സന്ദര്‍ശകര്‍ എത്തിയതായി പബ്ലിക് സര്‍വിസ് വകുപ്പ് ഡയറക്ടര്‍ ജനറല്‍ എൻജിനീയര്‍ അഹമ്മദ് അല്‍ ഹമ്മാദി പറഞ്ഞു. കാലാവസ്ഥ ഏതായാലും വര്‍ഷത്തില്‍ എല്ലാ ദിവസവും സന്ദര്‍ശകരെത്തുന്ന ഇടമാണ് ജബല്‍ ജെയ്സ്.
അവധിദിനങ്ങളില്‍ സന്ദര്‍ശകരുടെ എണ്ണം ക്രമാതീതമാകും. അവധിയാരംഭിച്ച ഏഴു മുതല്‍ 11 വരെയുള്ള ദിവസങ്ങളിലായിരുന്നു സന്ദര്‍ശകരുടെ ഒഴുക്ക്. സുരക്ഷ മുന്‍നിര്‍ത്തി ഈ മേഖലയില്‍ പ്രത്യേക പട്രോളിങ് വിഭാഗം പ്രവര്‍ത്തിച്ചിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.