കടലാസ് രഹിത ദുബൈ പദ്ധതിക്ക് ശൈഖ് ഹംദാൻ തുടക്കമിട്ടു
text_fieldsദുബൈ: സ്മാർട്ട് നഗരമെന്ന പേരിന് കൂടുതൽ കരുത്തേകുന്ന കടലാസ് രഹിത ഭരണ നിർവഹണത്തിനുള്ള പദ്ധതി തന്ത്രം ദുബൈ കിരീടാവകാശിയും എക്സിക്യുട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം പ്രഖ്യാപിച്ചു. 2021നു ശേഷം ദുബൈ സർക്കാറിനു കീഴിലെ ഒരു രേഖയും കടലാസിലായി ലഭിക്കില്ല. ദുബൈ ഡിസൈൻ ഡിസ്ട്രിക്ടിലെ സ്മാർട് ദുബൈ ഒഫീസ് സന്ദർശന ശേഷമാണ് പദ്ധതി പ്രഖ്യാപിച്ചത്.
ദുബൈയെ എല്ലാ അർഥത്തിലും സ്മാർട്ട് നഗരമാക്കി മാറ്റുക എന്ന യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിെൻറ ദർശനങ്ങളിലൂന്നിയാണ് പദ്ധതി നടപ്പാക്കുന്നതെന്നും അത്യാധുനിക സാേങ്കതിക വിദ്യകളെ ഒരുമിപ്പിച്ച് ചേർത്ത് സമഗ്രമായ ഭരണ നിർവഹണ നടപടികളാണ് വിഭാവനം ചെയ്യുന്നതെന്നും ശൈഖ് ഹംദാൻ പറഞ്ഞു. വർഷം തോറും 100 കോടി കടലാസുകളാണ് ദുബൈയിലെ സർക്കാർ ഒഫീസുകളിൽ ഉപയോഗിക്കുന്നത്.
2021ന് ശേഷം രേഖകളെല്ലാം സ്മാർട്ട് രീതിയിലാവുന്നതോടെ അത്രയേറെ കടലാസുകൾ പാഴാവുന്നത് തടയാൻ കഴിയും.ദുബൈക്ക് മാത്രമല്ല, മുഴുലോകത്തിെൻറയും നൻമക്കായുള്ള ശ്രമമാണിതെന്നും അദ്ദേഹം പറഞ്ഞു. റെക്കോർഡ് സമയത്തിനുള്ളിൽ ദുബൈയെ ലോകത്തെ ഏറ്റവും സ്മാർട്ടും വിജയകരവുമായ നഗരമാക്കി മാറ്റുക എന്ന ഉദ്യമമാണിതെന്ന് സ്മാർട്ട് ഒഫീസ് ഡയറക്ടർ ജനറൽ ഡോ. െഎഷ ബിൻത് ബുട്ടി ബിൻ ബിഷ്ർ അഭിപ്രായപ്പെട്ടു. എക്സിക്യുട്ടിവ് കൗൺസിൽ സെക്രട്ടറി ജനറൽ അബ്ദുല്ല അൽ ബസ്തിയും ശൈഖ് ഹംദാനൊപ്പമുണ്ടായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.