സാമ്പത്തിക മേഖലക്ക് ഉണർവേകി ഹംറിയ ഫ്രീസോൺ
text_fieldsഷാർജ: ഷാർജയുടെ തുറമുഖ ഉപനഗരമായ ഹംറിയ ഫ്രീസോൺ നിക്ഷേപകർക്ക് നൽകിയ മികച്ച പിന്തുണ സാമ്പത്തിക വളർച്ചക്ക് വേഗം കൂട്ടി. കഴിഞ്ഞ വർഷം യു.എസ്.എ, ആഫ്രിക്കൻ രാജ്യങ്ങൾ, ഇന്ത്യ എന്നിവിടങ്ങളിൽനിന്ന് ഒമ്പത് അന്താരാഷ്ട്ര കമ്പനികളെ അതോറിറ്റി ആകർഷിച്ചു. ഈ നിക്ഷേപങ്ങൾ വെയർഹൗസുകളും പ്ലോട്ടുകളും മുതൽ 8,50,000 ചതുരശ്ര അടി വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്നു. മൊത്തം നിക്ഷേപമൂല്യം ഏകദേശം 27.10 കോടി ദിർഹമാണ്.
സ്ഥാപിതമായതു മുതൽ, ആഗോള നിക്ഷേപങ്ങളുടെ ലക്ഷ്യസ്ഥാനമായും പശ്ചിമേഷ്യയിലെ പ്രധാന ബിസിനസ് കേന്ദ്രമായും ഷാർജ എമിറേറ്റിന്റെ സ്ഥാനം ശക്തിപ്പെടുത്തുന്നതിൽ ഹംറിയ ഫ്രീസോൺ പ്രധാന പങ്കുവഹിക്കുന്നു. നിക്ഷേപകരെ ആകർഷിക്കുന്നതിൽ അതോറിറ്റിയുടെ തുടർച്ചയായ വിജയമാണ് ഇതിന് കാരണമെന്ന് ഹംറിയ ഫ്രീസോൺ അതോറിറ്റി ഡയറക്ടർ സൗദ് സലീം അൽ മസ്റൂയി പറഞ്ഞു. നിക്ഷേപ ഇടപാടുകൾ കൂടാതെ, കഴിഞ്ഞവർഷം യു.എ.ഇയിൽ നടന്ന പ്രധാന പരിപാടികളിൽ ഫ്രീസോണിന് ഫലപ്രദമായ സാന്നിധ്യമുണ്ടായിരുന്നു. ഗൾഫുഡ് 2021 എക്സിബിഷന്റെ 26ാമത് എഡിഷനിലെ പങ്കാളിത്തവും ഇതിൽ ഉൾപ്പെടുന്നു.
ഈ സമയത്ത് യു.എ.ഇയിലെ ഭക്ഷ്യ വ്യാപാരത്തെ പിന്തുണക്കുന്നതിലും നിക്ഷേപകർക്ക് നൽകിയ മികച്ച നേട്ടങ്ങളും പ്രോത്സാഹനങ്ങളും അതോറിറ്റി എടുത്തുപറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.