പ്രവാസി കൃഷിതൽപരർക്ക് ഹാബിറ്റാറ്റ് സ്കൂളിെൻറ കൈപ്പുസ്തകം
text_fieldsഅജ്മാൻ: കൃഷിയിൽ തൽപരരായ പ്രവാസികൾക്ക് യു.എ.ഇയിലെ കാലാവസ്ഥ, മണ്ണിെൻറ പ്രത്യേകതകൾ, നടേണ്ട പച്ചക്കറികൾ, ഫലവർഗങ്ങൾ എന്നിവ സംബന്ധിച്ച അറിവ് പകരുന്നതിന് കൈപ്പുസ്തകവുമായി അജ്മാനിലെ ഹാബിറ്റാറ്റ് സ്കൂൾ. കൃഷിയിൽ താൽപര്യമുള്ളവരും എന്നാൽ എന്തൊക്കെ, ഏതൊക്കെ കാലത്ത് കൃഷിചെയ്യണമെന്ന് അറിയാത്തവരുമായ കുട്ടികൾക്കും കൃഷിയിൽ താൽപര്യം വളർത്താൻ ഇഷ്ടപ്പെടുന്ന രക്ഷിതാക്കൾക്കും സ്കൂളുകൾക്കുമായാണ് കൈപ്പുസ്തകം ഒരുക്കിയത്.
കൃഷിയുടെ ചരിത്രം, വിവിധ കൃഷിരീതികൾ, മണ്ണ്, വെള്ളം, കാർഷികോപകരണങ്ങൾ, ജൈവകൃഷി, സ്കൂളുകളിൽ കൃഷി പഠിപ്പിക്കേണ്ടതിെൻറ ആവശ്യകത, കൃഷിക്കുവേണ്ടിയുള്ള കലണ്ടർ എന്നിവ അടങ്ങിയ പുസ്തകം ഇംഗ്ലീഷിലാണ് തയാറാക്കിയിരിക്കുന്നത്. യു.എ.ഇയിൽതന്നെ ആദ്യമായി കൃഷിവിഭാഗം ആരംഭിക്കുകയും വിദ്യാർഥികളെ കൃഷി പഠിപ്പിക്കുകയും ചെയ്തുവരുന്ന ഹാബിറ്റാറ്റ് സ്കൂൾ കഴിഞ്ഞ 10 വർഷത്തെ അനുഭവങ്ങൾ മറ്റ് സ്കൂളുകൾക്കും പൊതുജനത്തിനും കൂടി ഉപകരിക്കുന്നരീതിയിൽ ക്രോഡീകരിച്ച് അവതരിപ്പിക്കാനാണ് പുസ്തകത്തിലൂടെ ശ്രമിക്കുന്നത്. ഹാബിറ്റാറ്റ് സ്കൂൾ ഫാർമിങ് ഹാൻഡ്ബുക്ക് ഷാർജ പുസ്തകോത്സവത്തിലാണ് പ്രസിദ്ധീകരിക്കപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.