![കൈനിറയെ സമ്മാനങ്ങൾ; എജു കഫേ നിങ്ങളെ കാത്തിരിക്കുന്നു കൈനിറയെ സമ്മാനങ്ങൾ; എജു കഫേ നിങ്ങളെ കാത്തിരിക്കുന്നു](https://www.madhyamam.com/h-upload/2022/01/30/1397688-edu-cafe.webp)
കൈനിറയെ സമ്മാനങ്ങൾ; എജു കഫേ നിങ്ങളെ കാത്തിരിക്കുന്നു
text_fieldsദുബൈ: പശ്ചിമേഷ്യയിലെ ഏറ്റവും വലിയ ഇന്ത്യൻ വിദ്യാഭ്യാസ-കരിയർ മേളയായ എജു കഫേയിൽ പങ്കെടുക്കുന്നവരെ കാത്തിരിക്കുന്നത് മികച്ച സമ്മാനങ്ങൾ. myeducafe.com വഴി രജിസ്റ്റർ ചെയ്ത് ഫെബ്രുവരി ആറ്, ഏഴ് തിയ്യതികളിൽ നടക്കുന്ന മേളയിൽ പങ്കെടുക്കുന്നവർക്കാണ് മികച്ച സമ്മാനങ്ങൾ ഒരുക്കിയിട്ടുള്ളത്. 'ഗൾഫ് മാധ്യമം' ഒരുക്കുന്ന ദ്വിദിന പരിപാടി ദുബൈ ഇത്തിസലാത്ത് അക്കാദമിയിലാണ് അരങ്ങേറുക. വിദ്യാർഥികൾക്ക് ഭാവിയെ കുറിച്ച കാഴ്ചപ്പാട് രൂപപ്പെടുത്താൻ സഹായിക്കുന്ന സെഷനുകളും പ്രദർശനങ്ങളുമായി പുതുമോഡിയിലാണ് എജു കഫേയുടെ ഏഴാമത് സീസൺ ഒരുങ്ങുന്നത്.
ആദ്യം രജിസ്റ്റർ ചെയ്യുന്ന 10, 11, 12 ക്ലാസുകളിലെ 1500പേർക്കാണ് സൗജന്യമായി വൈസ് ബെർഗ് ഒരുക്കുന്ന ആപ്റ്റിറ്റ്യൂഡ് ടെസ്റ്റിൽ പങ്കാളിത്തം, 'സ്കിൽ പ്ലേ' ആപ്പ്, 'നീറ്റ് ഗുരു' ആപ്പ് എന്നിവ സൗജന്യമായി നേടാം. ഇത് കൂടാതെ 'ഇൻസ്റ്റഗ്രാം ഗിവ് എവേ' മൽസരത്തിൽ വിജയികളാകുന്നവർക്ക് ആപ്പിൾ എയർപോഡുകൾ, ബ്രാൻഡഡ് വാച്ചുകൾ, ജെ.ബി.എൽ സ്പീക്കറുകൾ, ഗിഫ്റ്റ് വൗച്ചറുകൾ, ഡിസ്കൗണ്ട് കൂപ്പണുകൾ, ഗാഡ്ജെറ്റുകൾ, ലേർണിങ് ആപ്പുകൾ എന്നിങ്ങനെ നൂറിലേറെ സമ്മാനങ്ങൾ നേടാനാകും. ഇതിനായി എജു കഫേയുടെ ഇൻസ്റ്റഗ്രാം പേജ് ഫോളോ ചെയ്ത്, പോസ്റ്റർ ഷെയർ ചെയ്ത് മൂന്നു കൂട്ടുകാരെ ടാഗ് ചെയ്യണം.
ദുബൈയിൽ വിദ്യാഭ്യാസ അനുബന്ധ പരിപാടികൾക്കും പാഠ്യേതര പ്രവർത്തനങ്ങൾക്കും പഠനയാത്രകൾക്കും അധികൃതർ അനുമതി നൽകിയ സാഹചര്യത്തിൽ വിദ്യാർഥികൾക്ക് ആശങ്കയില്ലാതെ പരിപാടിയിൽ പങ്കെടുക്കാനാവും. കോവിഡ് മാനദണ്ഡം പൂർണമായു പാലിച്ചും വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും അധ്യാപകരുടെ സുരക്ഷ ഉറപ്പുവരുത്തിയുമുള്ള ഒരുക്കങ്ങളാണ് പരിപാടിക്ക് വേണ്ടി നടക്കുന്നത്. ലോകത്താകമാനം പുതിയ സാഹചര്യത്തിൽ ഉയർന്നുവന്നിട്ടുള്ള വിദ്യഭ്യാസ രംഗത്തെ നവീന പ്രവണതകളെയും ആശയങ്ങളെയും പരിപാടിയിൽ പങ്കുവെക്കപ്പെടും. ഇതിന്റെ ഭാഗമായി വിദ്യാർഥികൾക്ക് സ്വന്തമായ ആശയങ്ങൾ പങ്കുവെക്കാൻ അവസരമുണ്ട്. ഇതിൽ മികച്ച ആശയത്തിന് എ.പി.ജെ അബ്ദുൽ കലാം ഇന്നവേഷൻ അവാർഡ് നൽകുകയും ചെയ്യും.
വിദ്യാർഥികളുമായി സംവദിക്കുന്നതിന് ബാഡ്മിന്റൺ കോർട്ടിലെ ആത്മവിശ്വാസത്തിന്റെ പ്രതിരൂപവും ഇന്ത്യൻ ദേശീയ ടീം പരിശീലകനുമായ പുല്ലേല ഗോപിചന്ദ്, മജീഷ്യൻ ഗോപിനാഥ് മുതുകാട് തുടങ്ങിയവരാണ് മുഖ്യാഥിതികളായി ചടങ്ങിൽ എത്തുന്നത്. ഇവർക്ക് പുറമെ, പ്രചോദക പ്രഭാഷകരും വിദ്യാഭ്യാസ ലോകത്തെ വഴികാട്ടികളും കുട്ടികളിലേക്കെത്തും. കഴിഞ്ഞ വർഷം ഓൺലൈൻ പ്ലാറ്റ്ഫോമിൽ നടന്ന ആറാം സീസണിൽ ആയിരക്കണക്കിന് വിദ്യാർഥികളും നിരവധി സ്ഥാപനങ്ങളും ഭാഗവാക്കായിരുന്നു.
അഭിരുചിയറിയാം; സൗജന്യമായി
ഉന്നതപഠനം തിരഞ്ഞെടുക്കുന്നതിന് മുമ്പ് എല്ലാ വിദ്യാർഥികളും അഭിരുചി പരീക്ഷകളിൽ പങ്കെടുക്കുന്നത് ഇപ്പോൾ സാധാരണമാണ്. പ്ലസ് ടുവിന് മുമ്പുള്ള ക്ലാസുകളിൽ വിദ്യാർഥികളായിരിക്കുമ്പോഴാണ് പലരും ആപ്റ്റിറ്റ്യൂഡ് ടെസ്റ്റുകളിൽ പങ്കെടുക്കുന്നത്. അൽപം ചിലവേറിയ ഇത്തരം പരീക്ഷ സൗജന്യമായി ലഭിക്കുന്നത് നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? ഉണ്ടെങ്കിൽ ഇന്നു തന്നെ നിങ്ങൾക്ക് എജു കഫേയിൽ രജിസ്റ്റർ ചെയ്യാം.
പ്രമുഖ ലേർണിങ് സൊലൂഷൻ സ്ഥാപനമായ വൈസ് ബെർഗ് ഒരുക്കുന്ന മൾടിപ്ൾ ഇന്റലിജൻസ് അസെസ്മെന്റ് പ്ലസ് ഇന്ററസ്റ്റ് ടെസ്റ്റാണ് എജു കഫേയിൽ സൗജന്യമായി ലഭിക്കുക. നിർമിതബുദ്ധി സംവിധാനമടക്കമുള്ള പുതിയ സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് നടത്തുന്ന പരീക്ഷയിലൂടെ ഒരോരുത്തർക്കും തങ്ങളുടെ അഭിരുചിയുടെ എല്ലാ തലങ്ങളും മനസിലാക്കാനാവും. ഉന്നത പഠനത്തിന് ഏറ്റവും യോജിച്ച കോഴ്സും തെരഞ്ഞെടുക്കാവുന്ന പ്രെഫഷനുമെല്ലാം ഇതിലൂടെ മനസിലാക്കാനാവും. സാധാരണ 500ദിർഹം ചിലവ് വരുന്ന പരീക്ഷയാണ് ആദ്യം രജിസ്റ്റർ ചെയ്യുന്ന 1500പേർക്ക് സൗജന്യമായി ലഭിക്കുക. പരീക്ഷയിൽ പങ്കെടുത്തവരിൽ താൽപര്യമുള്ളവർക്ക് ഓൺലൈൻ കൗൺസിലിങ് സൗകര്യമുണ്ട്. കൗൺസിലിങ് വിദഗ്ധർ പങ്കെടുക്കുന്ന ഈ സെഷൻ സൗജന്യമല്ല.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.