ഷാർജയിൽ കുറ്റകൃത്യങ്ങൾ കുറഞ്ഞു; സന്തോഷവും സുരക്ഷയും വർധിച്ചു
text_fieldsഷാർജ: ജനങ്ങളുടെ സുരക്ഷയും സന്തോഷവും ഉറപ്പാക്കാൻ സുപ്രിം കൗൺസിലംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ നിർദേശാനുസരണം ഷാർജ പൊലീസ് സ്വീകരിച്ച നടപടിക്രമങ്ങൾക്ക് വിജയം. ഗുരുതര കുറ്റകൃത്യങ്ങൾ, കുറ്റ നിരക്ക്, കവർച്ച, വാഹനാപകട മരണങ്ങൾ, തീ വിപത്തുകൾ എന്നിവയെല്ലാം മുൻവർഷത്തേക്കാൾ കുറച്ചു കൊണ്ടുവരുവാൻ ഷാർജ പൊലീസിനായി. ഗുരുതര കുറ്റകൃത്യങ്ങളുടെ നിരക്കിൽ മുൻവർഷത്തേക്കാൾ 45 ശതമാനം കുറവാണ് 2017ൽ രേഖപ്പെടുത്തിയത്.
2016ൽ1511ഗുരുതര കുറ്റങ്ങളാണുണ്ടായതെങ്കിൽ 2017അത് 837 ആയി കുറഞ്ഞു. ജനങ്ങളുടെ സുരക്ഷാബോധം 97 ശതമാനമായി വർധിച്ചതായും ഷാർജ പൊലീസ് മേധാവി മേജർ ജനറൽ സൈഫ് അൽ സാരി അശ്ശംസി വാർഷിക മാധ്യമ ഒത്തുചേരലിൽ വ്യക്തമാക്കി. 2021 ആകുേമ്പാഴേക്കും യു.എ.ഇയെ ലോകത്തെ ഏറ്റവും സുരക്ഷിത രാജ്യമാക്കി മാറ്റാൻ ലക്ഷ്യമിട്ടുള്ള പ്രവത്തനങ്ങൾക്ക് കരുത്തു പകരുന്ന മുന്നേറ്റമാണ് ഷാർജാ പൊലീസ് നടത്തി വരുന്നത്. വാഹനാപകട മരണങ്ങളിൽ 14 ശതമാനം കുറവുണ്ടെന്ന് ഡെ.കമാൻഡർ ഇൻ ചീഫ് ബ്രിഗേഡിയർ അബ്ദുല്ലാ ബിൻ മുബാറക് ബിൻ അമീർ ചൂണ്ടിക്കാട്ടി.
വൻ കവർച്ചകളിൽ 53 ശതമാനം കുറവുണ്ട്. 2016ൽ 1,069 കളവു കേസുകളാണുണ്ടായതെങ്കിൽ കഴിഞ്ഞ വർഷം അത് 513 ആയി താഴ്ന്നതായി സെൻട്രൽ ഒാപ്പറേഷൻസ് ആക്ടിങ് ഡയറക്ടർ ജനറൽ കേണൽ ഡോ. അഹ്മദ് അൽ നഉൗർ വ്യക്തമാക്കി. ക്രിമിനൽ കേസുകൾ 13,638 ൽ നിന്ന് 12,633 ആയി കുറഞ്ഞതും പൊലീസിെൻറ നേട്ടമായി. അടിയന്തിര സാഹചര്യങ്ങളിൽ സമയം പാഴാക്കാതെ ഇടപെടാനും സഹായം എത്തിക്കാനും പുലർത്തിയ സന്നദ്ധത കുറ്റകൃത്യങ്ങൾ തടയുന്നതിൽ സഹായകമായിട്ടുണ്ട്് ഒരു വിവരം ലഭിച്ചാൽ മുൻ വർഷം 10.3 മിനിറ്റു കൊണ്ടാണ് സംഭവ സ്ഥലത്തെത്തി നടപടികളാരംഭിച്ചിരുന്നതെങ്കിൽ ഇപ്പോഴത് 9.2 മിനിറ്റു കൊണ്ട് നിർവഹിക്കാനാവുന്നുണ്ട്.
അൽ കമാഷ എന്ന പേരിൽ നടത്തിയ സുരക്ഷാ കാമ്പയിൻ കുറ്റകൃത്യങ്ങളുടെ നിരക്കിൽ കുറവുവരുത്താൻ ഏറെ സഹായിച്ചതായി പൊലീസ് അധികൃതർ പറഞ്ഞു. എമിറേറ്റിൽ അനധികൃതമായി തമ്പടിച്ചും ചുറ്റി നടന്നും നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നവരെ തടയാനും പിടികൂടുവാനും കഴിഞ്ഞു. വിവിധ രാജ്യക്കാരായ 301 അനധികൃത താമസക്കാരെയാണ് പിടികൂടിയത്. മയക്കു മരുന്ന് കേസുകളിൽ വർധയുണ്ട്് മുൻവർഷം 712 കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടതെങ്കിൽ േപായ വർഷം ഏഴു ശതമാനം ഉയർന്ന് 767 േകസുകളായി.
95 ലക്ഷം ഗുളികകളും 400കിലോ ലഹരി മരുന്നുകളുമാണ് പിടിച്ചെടുത്തത്. ഷാർജ പൊലീസ് ഫോറൻസിക് ലാബ് ഡയറക്ടർ കേണൽ അഹ്മദ് അൽസർക്കൽ, ട്രാഫിക് വിഭാഗം ഡയറക്ടർ ലഫ്. കേണൽ മുഹമ്മദ് അൽ അലാഇ, ലൈസൻസ് മെക്കാനിസം വിഭാഗം ഡയറക്ടർ കേണൽ അലി ബു അൽ സൂദ്, ഉപഭോക്തൃ സംതൃപ്തി വിഭാഗം ഡയറക്ടർ ബ്രിഗേഡിയർ ആരിഫ് അൽ ശരീഫ് തുടങ്ങിയവരും സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.