പുതുവത്സരാശംസ നേർന്ന് ശൈഖ് മുഹമ്മദ് ബിൻ റാശിദ്
text_fieldsദുബൈ: എല്ലാ വർഷവും രാജ്യത്തെ മുഴുവൻ ജനങ്ങളും നന്മയിലും സന്തോഷത്തിലുമാകട്ടെയെന്ന് ആശംസയർപ്പിച്ച് യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം. നാമിന്ന് ഒരു വർഷംകൂടി പിന്നിടുകയും പുതുവത്സരത്തെ സ്വാഗതം ചെയ്യുകയുമാണ്. 2023ലെ നമ്മുടെ നേട്ടങ്ങളിൽ വളരെ അഭിമാനമുണ്ട്. വിജയവും സ്ഥിരതയും സമൃദ്ധിയും നൽകിയ ദൈവത്തോട് നന്ദിയുള്ളവരുമാണ് നാം.
പുതുവർഷത്തെ കർമത്തിന്റെയും പ്രതീക്ഷയുടെയും നേട്ടങ്ങളുടെയും ഘട്ടമായാണ് നാം സ്വീകരിക്കേണ്ടത്.
എല്ലാ വർഷവും എന്റെ പ്രിയപ്പെട്ട രാജ്യവും ജനങ്ങളും നന്മയിലും സന്തോഷത്തിലുമാകട്ടെ. ഓരോ വർഷവും മാനവിത സമാധാനവും സുസ്ഥിരതയും നിറഞ്ഞ കൂടുതൽ മികച്ചതും മഹത്തരവുമായ ഭാവിയിലേക്ക് മുന്നേറട്ടെ -അദ്ദേഹം സന്ദേശത്തിൽ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.