‘ഹാർമോണിയസ് കേരള’ അവിസ്മരണീയമാകും
text_fieldsമസ്കത്ത്: സുൽത്താൻനാട്ടിലേക്ക് ഒരിക്കൽകൂടി വിരുന്നെത്തുന്ന ഒരുമയുടെയും സാഹോദര്യത്തിെൻറയും സ്നേഹോത്സവം ‘ഹാർമോണിയസ് കേരള’ അവിസ്മരണീയമാക്കാൻ ഒരുക്കങ്ങൾ തുടങ്ങി. പ്രഥമ അന്താരാഷ്ട്ര ഇന്ത്യൻ ദിനപത്രമായ ‘ഗൾഫ് മാധ്യമ’ത്തിെൻറ നേതൃത്വത്തിൽ ഇൗ മാസം 27ന് സലാലയിലെ ഇത്തീൻ മുനിസിപ്പൽ സ്റ്റേഡിയത്തിലാണ് കലാ സാംസ്കാരിക സംഗമം അരങ്ങേറുക.
ഗൾഫ് മാധ്യമം ഒമാനിൽ സംഘടിപ്പിക്കുന്ന മൂന്നാമത്തെ മെഗാ ഇവൻറാണിത്. വിവിധ മലയാളി അസോസിയേഷനുകളുടെയും കൂട്ടായ്മകളുടെയും സഹകരണത്തോടെയാണ് സലാലയിലെ ഏറ്റവും വലിയ കലാവിരുന്ന് ഒരുങ്ങുന്നത്. ആറായിരത്തോളം കാണികളുടെ സാന്നിധ്യത്തിലാകും കലാപരിപാടികൾ അരങ്ങേറുക. ടിക്കറ്റ് വിൽപനയിലൂടെ ലഭിക്കുന്ന തുകയുടെ ഒരു വിഹിതം കേരളത്തിെല രണ്ടാം പ്രളയദുരിതബാധിതർക്ക് സഹായമെത്തിക്കുന്നതിനായി നീക്കിവെക്കും.
മികവുറ്റ രംഗസജ്ജീകരണങ്ങളോടെയും സാേങ്കതിക സംവിധാനങ്ങളോടെയും നടത്തുന്ന ഇൗ സ്നേഹോത്സവത്തിൽ തെന്നിന്ത്യയിലെ ഏറ്റവും മികച്ച കലാകാരന്മാരാകും പരിപാടികൾ അവതരിപ്പിക്കുക. യുവ നടൻ ഷൈൻ നിഗം സംഗമത്തിൽ മുഖ്യാതിഥിയാകും. പ്രതിപാദനശൈലിക്ക് വേറിട്ട മുഖം നൽകുന്നതിൽ വിജയിച്ച മിഥുൻ രമേഷ് ആയിരിക്കും പരിപാടിയുടെ അവതാരകൻ. സ്വരമാധുരിയുമായി ഗായകരുടെ വൻ നിരയാണ് എത്തുന്നത്. വിധു പ്രതാപും അഫ്സലും ജ്യോത്സനയും യുംന അജിനുമൊക്കെ ചേർന്ന് പ്രേക്ഷകരെ പാട്ടുവഴിയിലൂടെ കൈപിടിച്ച് നടത്തും.
പോയ കാലത്തിലെയും പുതുകാലത്തിലെയും പാട്ടുകൾ കോർത്തിണക്കി വൈവിധ്യമാർന്ന സംഗീതവിരുന്നാകും ഇവർ ഒരുക്കുക. മനസ്സുവായനയുമായി പ്രേക്ഷകരെ പ്രത്യേക മാനസിക തലത്തിലേക്ക് കൂട്ടിക്കൊണ്ടുപോകാനും വിസ്മയിപ്പിക്കാനുമായി മെൻറലിസ്റ്റ് നിപിൻ നിരാവത്തും എത്തുന്നുണ്ട്.
ഹിന്ദി സിനിമാഗാനങ്ങളുമായി ചുരുങ്ങിയ കാലംകൊണ്ട് ശ്രദ്ധേയനായ മുഹമ്മദ് അഫ്സൽ, 201 വ്യക്തികെള ഒരേ സമയം അനുകരിച്ച് റെക്കോഡിട്ട് സമൂഹമാധ്യമങ്ങളിൽ തരംഗമായ കലാഭവൻ സതീഷ്, രാജമൂർത്തി എന്നിവർെക്കാപ്പം സലാലയിൽനിന്നുള്ള ഗായിക സൗമ്യ സനാതനനും വേദിയിലെത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.