ആസ്റ്ററിനും അലീഷ മൂപ്പനും ഹാർവഡ് ബിസിനസ് കൗണ്‍സില്‍ അവാര്‍ഡ്
text_fieldsദുബൈ: ആരോഗ്യസംരക്ഷണ മേഖലയിലെ സമഗ്രപ്രവര്ത്തനങ്ങള്ക്ക് ഹാർവഡ് ബിസിനസ് കൗണ്‍സില്‍ ഇൻറര്‍നാഷനല്‍ അവാര്‍ഡുകൾ. ഓര്‍ഗനൈസേഷനല്‍ എക്സലന്‍സ് ഡയമണ്ട് അവാര്‍ഡ് ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയറും ഡയമണ്ട് ലെവല്‍ ഇൻറര്‍നാഷനല്‍ എക്സിക്യൂട്ടിവ്സ് അവാര്‍ഡ് ഡെപ്യൂട്ടി മാനേജിങ് ഡയറക്ടര്‍ അലീഷ മൂപ്പനും ലഭിച്ചു. സ്ഥാപനങ്ങളുടെ മികവാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ക്കും നവീകരണ മാതൃകകള്ക്കുമുള്ള അംഗീകാരമായാണ് പുരസ്കാരം കണക്കാക്കപ്പെടുന്നത്.
നേതൃത്വം, മാനവ വിഭവശേഷി, ഏകോപനം, നവീകരണം, സാങ്കേതികവിദ്യകളുടെ ഏകോപനം, ഉപഭോക്തൃഫലങ്ങള്, സമൂഹത്തില്‍ ചെലുത്തുന്ന സ്വാധീനം, കോര്‍പറേറ്റ് നേട്ടങ്ങള്‍ എന്നിവയാണ് അവാര്‍ഡിന് മാനദണ്ഡമാക്കുന്നത്.
കോവിഡിനെ നേരിടുന്നതിൽ മിഡിലീസ്റ്റിലെയും ഇന്ത്യയിലെയും ജനസമൂഹത്തിെൻറ ആരോഗ്യപരിചരണത്തിന് സ്ഥാപനം നടത്തിയ സമഗ്രപരിശ്രമങ്ങള്ക്കുള്ള അംഗീകാരം കൂടിയാണിത്. നൂതന രീതികള്‍ കൊണ്ടുവരുകയും സ്ഥാപനത്തിെൻറ വിജയത്തെ മുന്നില്‍നിന്ന് നയിക്കുകയും ചെയ്യാനാണ് അലീഷ മൂപ്പന് അവാര്‍ഡ് ലഭിച്ചത്.
രോഗികളുടെ സ്പന്ദനങ്ങൾ അടുത്തറിയുകയും അവരുടെ ആവശ്യങ്ങള്‍ മനസ്സിലാക്കുകയും പരിഹരിക്കുകയും ചെയ്യുന്നതിന് ലഭിച്ച അംഗീകാരമാണിതെന്ന് ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍ മാനേജിങ് ഡയറക്ടര്‍ ഡോ. ആസാദ് മൂപ്പന് പറഞ്ഞു. എല്ലാവര്ക്കും അനായാസം പ്രാപ്യമാകുന്ന ഗുണനിലവാരമുള്ള ആരോഗ്യ പരിരക്ഷ ലഭ്യമാക്കിയതിെൻറ തെളിവാണ് അവാര്‍ഡുകളെന്നും അദ്ദേഹം വ്യക്തമാക്കി.
ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക് ഗുണനിലവാരമുള്ള ആരോഗ്യ സേവനങ്ങള്‍ എളുപ്പത്തില്‍ പ്രാപ്യമാക്കാന്‍ നടത്തുന്ന ശ്രമങ്ങളെ തിരിച്ചറിഞ്ഞ് അംഗീകാരം നല്‍കിയതിന് ഹാര്‍വാഡ് ബിസിനസ് കൗണ്‍സിലിനോട് നന്ദി പറയുന്നതായി അലീഷ മൂപ്പന് പറഞ്ഞു. ഒന്നര വര്‍ഷമായി സ്ഥിരോത്സാഹത്തോടെ, എല്ലാ പ്രതിബന്ധങ്ങള്‍ക്കുമെതിരെ പോരാടി, സമൂഹത്തിലെ അര്‍ഹരായ ജനവിഭാഗങ്ങളെ സേവിക്കുന്ന 21,000ത്തിലധികം വരുന്ന ആസ്റ്റീരിയന്സിന് അവാര്‍ഡുകള്‍ സമര്‍പ്പിക്കുന്നതായും അലീഷ മൂപ്പന് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.