ഫുട്ബാൾ ചർച്ചക്കിടെ വിദ്വേഷ സംസാരം; അബൂദബിയിൽ മാധ്യമ പ്രവര്‍ത്തകന് തടവ്
text_fieldsഅബൂദബി: ചാനൽ പരിപാടിക്ക് മുൻപായി നടന്ന ചർച്ചയിൽ വിദ്വേഷ പ്രചാരണം നടത്തിയ മാധ്യമ പ്രവർത്തകന് തടവ് ശിക്ഷ. യു.എ.ഇ പബ്ലിക് ഫെഡറൽ പ്രോസിക്യൂഷനാണ് അഞ്ച് വർഷം തടവ് വിധിച്ചത്. കുറ്റാരോപിതരായ രണ്ട് പേരെ കുറ്റവിമുക്തരാക്കാനും കോടതി ഉത്തരവിട്ടു. ഒരുമാസം മുൻപ് നടന്ന യു.എ.ഇ-ഇറാഖ് ലോകകപ്പ് യോഗ്യതാ ഫുട്‌ബോള്‍ മത്സരം റിപോര്‍ട്ട് ചെയ്യുന്നതിനിടെയാണ് സംഭവം.
മത്സരത്തിന് മുൻപ് നടന്ന ചർച്ചയിൽ പൊതു മര്യാദകള്‍ക്ക് നിരക്കാത്ത രീതിയിൽ സംസാരിച്ചു എന്നതാണ് കുറ്റം. അപകീർത്തികരമായ സംസാരം വ്യക്തമാക്കുന്ന വീഡിയോ ക്ലിപ്പുകൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് മൂന്ന് പേരെ അറസ്റ്റ് ചെയ്തിരുന്നു. രണ്ട് പേരെയും മോചിപ്പിക്കാനും ഉത്തരവിട്ടു. മൂന്ന് പേരെയും മാധ്യമ സ്ഥാപനം നേരത്തെ പിരിച്ചുവിട്ടിരുന്നു. മാധ്യമ ധാര്‍മികതയും ജോലിയില്‍ പാലിക്കേണ്ട ചട്ടങ്ങളും ലംഘിച്ചതിനാണ് പിരിച്ചുവിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.