ചരിത്ര നേട്ടവുമായി ഹത്ത അതിർത്തി
text_fieldsദുബൈ: സഞ്ചാരികളുടെ എണ്ണത്തിൽ പുതിയൊരു നാഴികക്കല്ല് പിന്നിട്ട് ഹത്ത അതിർത്തി. ചരിത്രത്തിലാദ്യമായി കഴിഞ്ഞ വർഷം 40 പേരാണ് ഹത്ത വഴി കടന്നുപോയത്. ദുബൈ ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജി.ഡി.ആർ.എഫ്.എ) ആണ് ഇക്കാര്യം വ്യക്തമാക്കിയത്. അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന വിനോദ, വാണിജ്യ കേന്ദ്രമാക്കി ഹത്തയെ മാറ്റാനുള്ള ദുബൈ സർക്കാറിന്റെ ശ്രമങ്ങളാണ് നേട്ടത്തിന് കാരണം. ഹത്ത അതിർത്തി വഴി വലിയ വാഹനങ്ങളുടെയും വാണിജ്യ ടാങ്കറുകളുടെയും വരവുപോക്കുകൾ ഗണ്യമായി വർധിച്ചതോടെ കര ഗതാഗതത്തിന്റെ കാര്യക്ഷമത വർധിക്കുകയും യു.എ.ഇയും ഒമാനും തമ്മിലുള്ള വ്യാപാരം സുഗമമാവുകയും ചെയ്തു. ലാൻഡ് പോർട്ട് പാസ്പോർട്ട് കൺട്രോൾ ഡിപ്പാർട്മെന്റിന്റെ വികസന പദ്ധതികളും പരിപാടികളും തുടരുമെന്ന് സീ പോർട്ട് അഫയേഴ്സ് അസിസ്റ്റന്റ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ഡോ. ഒമർ അലി അൽ ഷംസി പറഞ്ഞു. വിശ്വാസത്തിലും തുടർച്ചയായ സഹകരണത്തിലും വേരൂന്നിയ ഫലപ്രദമായ പങ്കാളിത്തം രൂപവത്കരിക്കുന്നതിനും എല്ലാ പങ്കാളികൾക്കിടയിലും പരസ്പരാശ്രിതത്വവും സംയോജനവും വളർത്തുന്നതിനും ഡിപ്പാർട്മെന്റ് പ്രതിജ്ഞാബദ്ധമാണെന്ന് ലാൻഡ് പോർട്ട് പാസ്പോർട്ട് കൺട്രോൾ ഡിപ്പാർട്മെന്റ് ഡയറക്ടർ കേണൽ ഡോ. റാശിദ് ഉബൈദ് അൽ കെത്ബിയും വ്യക്തമാക്കി.
ഹത്ത ലാൻഡ് തുറമുഖം വഴി 40 ദശലക്ഷം യാത്രക്കാർ എന്ന റെക്കോഡ് തുറമുഖ ചരിത്രത്തിലെ സമാനതകളില്ലാത്ത നേട്ടത്തെ പ്രതിനിധാനംചെയ്യുന്നു. യു.എ.ഇ സർക്കാറിന്റെയും ദുബൈ എമിറേറ്റിന്റെയും വിശാലമായ ലക്ഷ്യങ്ങളുമായി ചേർന്ന് ഭരണപരവും സ്പെഷലൈസ്ഡ് തലത്തിലുള്ളതുമായ യോജിച്ച ശ്രമങ്ങളുടെ ഫലമാണ് പുതിയ നേട്ടം. തുറമുഖത്തിലൂടെ കടന്നുപോകുന്ന വൈവിധ്യമാർന്ന യാത്രക്കാർക്ക് യാത്രാരേഖകൾ ശരിയാക്കുന്നതിൽ ഏറ്റവും ഉയർന്ന നിലവാരം പുലർത്താൻ തുറമുഖ മാനേജ്മെന്റ് മികച്ച ശ്രമങ്ങളാണ് നടത്തുന്നതെന്നും കേണൽ ഡോ. റാശിദ് ഉബൈദ് അൽ കെത്ബി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.