ഹത്ത കേബ്ൾ കാർ: റൂട്ടുകൾ പുറത്തുവിട്ടു
text_fieldsദുബൈ: ഹത്തയിലേക്ക് വിനോദസഞ്ചാരികൾക്ക് വിരുന്നൊരുക്കാൻ തയാറാക്കുന്ന കേബ്ൾ കാറിെൻറ റൂട്ടും സ്റ്റോപ്പും അധികൃതർ പുറത്തുവിട്ടു. പദ്ധതി പ്രദേശം സന്ദർശിച്ച ദീവ എം.ഡിയും സി.ഇ.ഒയുമായ സഈദ് മുഹമ്മദ് അൽതായറാണ് ഇവ പുറത്തുവിട്ടത്. 5.4 കിലോമീറ്റർ നീളം വരുന്ന കേബ്ൾ കാറിന് മൂന്ന് സ്റ്റോപ്പുകളാണുളളത്. ഹത്ത ഡാമിെൻറയും തടാകങ്ങളുടെയും മുകളിലൂടെയും മലയിടുക്കുകൾക്ക് ഇടയിലൂടെയുമായിരിക്കും കേബ്ൾ കാറിെൻറ സഞ്ചാരം. ഹത്ത ഡാമിെൻറ മുകളിൽനിന്നായിരിക്കും പുറപ്പെടുന്നത്. പാർക്കിങ് പ്രദേശത്തുനിന്ന് ഇവിടെ എത്താൻ വാഹനങ്ങൾ ക്രമീകരിക്കും. ഉമ്മൽ അസൂർ മലനിരകളിലേക്കാണ് യാത്ര. ഇടക്കുള്ള സ്റ്റോപ്പുകളിൽ സഞ്ചാരികൾക്ക് ഇറങ്ങിനിന്ന് കാഴ്ചകൾ കാണാൻ സാധിക്കും. ഇവിടെ ആഡംബര ഹോട്ടലുകളും ഉണ്ടാകും. ടോപ് സ്റ്റേഷനിൽ പനോരമിക് വ്യൂവിങ് പ്ലാറ്റ്ഫോമും വിനോദസഞ്ചാരികൾക്കുള്ള സൗകര്യങ്ങളുമുണ്ടാകും. ഇതിനു പുറമെ, ഹൈക്കിങ് ട്രാക്കുകളും വിനോദ സൗകര്യങ്ങളും പദ്ധതിയിൽ ഉൾപ്പെടുന്നു.
ഹത്ത സുസ്ഥിര വെള്ളച്ചാട്ടം പദ്ധതി അടുത്ത വർഷം നവംബറിൽ പൂർത്തിയാകുമെന്ന് ഞായറാഴ്ച അധികൃതർ അറിയിച്ചരുന്നു. ഈ കാഴ്ചകളെല്ലാം കണ്ട് കേബ്ൾ കാറിൽ കറങ്ങാനുള്ള അവസരമാണ് ഒരുങ്ങുന്നത്. രണ്ടു മാസം മുമ്പ് യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമാണ് പദ്ധതി പ്രഖ്യാപിച്ചത്. ഡാമിെൻറ മറുഭാഗമാണ് വെള്ളച്ചാട്ടമാക്കുന്നത്. ഈ വെള്ളം പുനരുപയോഗം ചെയ്യാനുള്ള സംവിധാനവുമുണ്ട്. റസ്റ്റാറൻറുകൾ ഉൾപ്പെടെ സംവിധാനങ്ങളും ഇവിടെയുണ്ടാകും. നഗരത്തിെൻറ തിരിക്കിൽനിന്ന് മാറി വിശ്രമിക്കാനുള്ള സ്ഥലമാണ് ഇവിടെ ഒരുങ്ങുന്നത്. സ്കൈ ബ്രിഡ്ജ്, ട്രക്കിങ് എന്നിവയും യാഥാർഥ്യമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.