ഹത്ത സാംസ്കാരിക രാത്രികൾ’ ഇന്നാരംഭിക്കും
text_fieldsദുബൈ: ദുബൈയുടെ മലയോര പ്രദേശമായ ഹത്തയിൽ ‘ദുബൈ കൾചർ’ ഒരുക്കുന്ന ‘ഹത്ത സാംസ്കാരിക രാത്രികൾ’ എന്ന പരിപാടിക്ക് ബുധനാഴ്ച തുടക്കമാകും. യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്റെ കാഴ്ചപ്പാടനുസരിച്ച് രൂപപ്പെടുത്തിയ ഹത്ത വികസന പ്രവർത്തനങ്ങളുടെ ഭാഗമായാണ് പത്തുദിവസം നീണ്ടുനിൽക്കുന്ന സാംസ്കാരിക പരിപാടി ഒരുക്കുന്നത്.
ജനുവരി ഒന്നുവരെ നീണ്ടുനിൽക്കുന്ന ഇമാറാത്തി പൈതൃകം, ഫോക്ലോർ, സംഗീതം, കവിത എന്നിവയാണ് ആഘോഷിക്കപ്പെടുക. ഹത്ത ഹെറിറ്റേജ് വില്ലേജിൽ നടക്കുന്ന പരിപാടിയിലൂടെ പ്രദേശത്തിന്റെ വിനോദ സഞ്ചാര സാധ്യതകൾ കൂടുതൽ പേരിലേക്ക് എത്തിക്കാനും ലക്ഷ്യംവെക്കുന്നു. സാംസ്കാരിക വിനോദസഞ്ചാര ഭൂപടത്തിൽ ഹത്തയുടെ സ്ഥാനം ശക്തിപ്പെടുത്തുന്നതിന് പരിപാടി ഉപകരിക്കുമെന്ന് ദുബൈ കൾചറിലെ ഹെറിറ്റേജ് സൈറ്റ് വകുപ്പ് ആക്ടിങ് ഡയറക്ടർ മർയം അൽ തമീമി പറഞ്ഞു. ആചാരങ്ങൾ, പാരമ്പര്യങ്ങൾ, സാംസ്കാരിക പൈതൃകം എന്നിവ പോലെ ഹത്തയുടെ സ്വഭാവവും സമ്പന്നമായ ചരിത്രവും ‘ഹത്ത കൾചറൽ നൈറ്റ്സ്’ പരിപാടിയിലൂടെ വെളിച്ചത്തുവരുമെന്ന് അവർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.