ഗള്‍ഫിലെ ആദ്യ ജലവൈദ്യുതി പദ്ധതി ഹത്തയില്‍
text_fieldsദുബൈ: ഗള്‍ഫ് മേഖലയിലെ ആദ്യ ജല വൈദ്യുതി പദ്ധതിക്ക് ദുബൈയില്‍ കരാറായി. ദുബൈ എമിറേറ്റ ിലെ ഹത്ത അണക്കെട്ടിനോട് ചേര്‍ന്നാണ് ആദ്യത്തെ ജല വൈദ്യുതി പദ്ധതി നടപ്പാക്കുക. 2024 ല്‍ ഇവിടെ വൈദ്യുതി ഉല്പാദനം ആരംഭിക്കും.ഡീസല്‍ ഉപയോഗിച്ച് കടല്‍വെള്ളം തിളപ്പിച്ച് അതിെൻറ ആവിയില്‍ കുടിവെള്ളവും വൈദ്യുതിയും ഉല്പാദിപ്പിക്കുന്ന ഊര്ജപദ്ധതികളാണ് ഗള്‍ഫിൽ സാധാരണമായുള്ളത്. ഇതാദ്യമായാണ് വെള്ളത്തില്‍ നിന്ന് വൈദ്യുതി ഉല്പാദിപ്പിക്കുന്ന പദ്ധതിക്ക് ദുബൈ തുടക്കമിടുന്നത്. 1.43 ശതകോടി ദിര്ഹിെൻറ പദ്ധതിയുടെ കരാര്‍ സ്റ്റാര്ബാഗ് ദുബൈ, ആന്ട്രിറ്റ്സ് ഹൈഡ്രോ, ഓസ്കാര്‍ എന്നീ കമ്പനി കൂട്ടത്തിനാണ്. 250 മെഗാവാട്ടാണ് പ്ലാൻറിെൻറ ഉത്പാദന ശേഷി.
ഹത്തയിലെ മലനിരകളില്‍ വെള്ളം അണക്കെട്ടി നിര്‍ത്തിയാണ് പദ്ധതി നടപ്പാക്കുക. കാര്‍ബണ്‍ രഹിത ഊര്‍ജ പദ്ധതികളിലേക്ക് ചുവട് മാറ്റി 2050 ഓടെ 75 ശതമാനം വൈദ്യുതി ഉല്പാദാനവും പരിസ്ഥിതി സൗഹൃദമാക്കുകയാണ് ദുബൈയുടെ ലക്ഷ്യം. ഹത്തമേഖലയുടെ പുരോഗതിക്കും പദ്ധതി വഴിവെക്കമെന്ന് പദ്ധതി പ്രദേശം സന്ദര്‍ശിച്ച യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല് മക്തൂം, കിരീടാവകാശി ശൈഖ് ഹംദാന്‍ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തും എന്നിവര്‍ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.