കോവിഡ് പോരാളികൾക്ക് നന്ദി അറിയിച്ച് ഡൽഹി ഇറങ്ങി
text_fieldsദുബൈയിൽ നടന്ന ആദ്യ മത്സരത്തിൽ പഞ്ചാബിനെ സമനിലയിൽ പിടിച്ചുകെട്ടിയ ഡൽഹി താരങ്ങളുടെ ആഹ്ലാദം. സൂപ്പർ ഓവറിൽ ഡൽഹി കാപ്പിറ്റൽസ് വിജയിച്ചു
ദുബൈ: ആദ്യ മത്സരത്തിന് ഡൽഹി കാപിറ്റൽസ് ടീം ഇറങ്ങിയത് കോവിഡ് പോരാളികൾക്ക് ആദരമർപ്പിച്ച്. 'താങ്ക് യൂ കോവിഡ് വാരിയേഴ്സ്'എെന്നഴുതിയ ജഴ്സി അണിഞ്ഞാണ് ഡൽഹി ടീം മത്സരത്തിന് ഇറങ്ങിയത്. ടൂർണമെൻറിലുടനീളം ടീമിെൻറ ജഴ്സിയിൽ ഇതുണ്ടാവും. കോവിഡ് പോരാളികൾക്ക് ആദരമെന്ന് സൂചിപ്പിക്കുന്ന വാക്കുകൾ ഗാലറിയിലും ഡൽഹി ടീം കുറിച്ചിരുന്നു.
ടീമിെൻറ സോഷ്യൽ മീഡിയ പേജുകളിലും ഇവർക്ക് ആദരമർപ്പിക്കുന്നുണ്ട്. ഡോക്ടർ, നഴ്സ്, പൊലീസ്, സാമൂഹിക പ്രവർത്തകർ, രക്ത ദാതാക്കൾ, ഡ്രൈവർമാർ, അവരുടെ കുടുംബാംഗങ്ങൾ, വീടുകളിൽ മാസ്കുണ്ടാക്കി സൗജന്യമായി വിതരണം ചെയ്തവർ, പൊതു സ്ഥലങ്ങളിൽ മാസ്ക് വെൻഡിങ് യന്ത്രങ്ങൾ സ്ഥാപിച്ചവർ, സൗജന്യമായി വിമാന ടിക്കറ്റുകൾ നൽകിയവർ തുടങ്ങിയവരെയാണ് ഡൽഹി ആദരിക്കുന്നത്. ബാംഗ്ലൂർ ടീമും ഇവർക്ക് ആദരമർപ്പിച്ചായിരിക്കും കളിക്കാനിറങ്ങുക.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.