തലവേദനക്കാർ കൂടുന്നു, ഡി.എച്ച്.എ ചികിത്സാ കേന്ദ്രങ്ങൾ തുടങ്ങും
text_fieldsദുബൈ: തലവേദന രോഗികൾ വർധിച്ച പശ്ചാത്തലത്തിൽ ദുബൈ ആരോഗ്യ അതോറിറ്റി രണ്ട് ചികിത്സാ കേന്ദ്രങ്ങൾ തുറക്കുന്നു. അൽ ബർഷ, നാദൽ ഹമർ ആരോഗ്യ കേന്ദ്രങ്ങളിലാണ് അത്യാധുനിക തലവേദനാ ക്ലിനിക്കുകൾ ആരംഭിക്കുക. വർഷം തോറും 5000 പേരാണ് റാശിദ് ആശുപത്രിയിലെ ന്യൂറോളജി വിഭാഗത്തിൽ തലവേദനക്ക് ചികിത്സ തേടി എത്തുന്നത്. നാദൽ ഹമറിലെ ക്ലിനികിൽ ഇൗ മാസം17നും ബർഷയിൽ രണ്ടാഴ്ചക്കകവും ചികിത്സ ആരംഭിക്കുമെന്ന് പൊതുജനാരോഗ്യ വിഭാഗം സി.ഇ.ഒ ഡോ. മനാൽ തരിയാം പറഞ്ഞു.
ചികിത്സ തേടി എത്തുന്നവരെ പ്രത്യേക പരിശീലനം ലഭിച്ച ന്യൂറോളജിസ്റ്റ്, മനശാസ്ത്രജ്ഞൻ, മനോരോഗ വിദഗ്ധൻ, ഫിസിഷ്യൻ എന്നിവർ പരിശോധന നടത്തും. തലവേദന, ചെന്നിക്കുത്ത് എന്നിവയുടെ ചികിത്സക്ക് ഇൗ നാല് വിഭാഗം പരിശോധനകൾ ഫലപ്രദമാകുമെന്ന് ഡോ. തരിയാം പറഞ്ഞു.
കടുത്ത തലവേദനക്ക് ഫലപ്രദമെന്ന് കരുതപ്പെടുന്ന കുത്തിവെപ്പ് ഉൾപ്പെടെ ആധുനിക ചികിത്സകളാണ് രോഗികൾക്ക് നൽകുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.