Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightരാഷ്​ട്രനേതാക്കൾ...

രാഷ്​ട്രനേതാക്കൾ അനുശോചിച്ചു; മൂന്നു ദിവസത്തെ ദുഃഖാചരണം

text_fields
bookmark_border
രാഷ്​ട്രനേതാക്കൾ അനുശോചിച്ചു; മൂന്നു ദിവസത്തെ ദുഃഖാചരണം
cancel

കുവൈത്ത്​ അമീറി​െൻറ നിര്യാണത്തിൽ യു.എ.ഇ പ്രസിഡൻറ് ശൈഖ്​​ ഖലീഫ ബിൻ സായിദ് ആൽ നഹ്‌യാൻ, വൈസ്​ പ്രസിഡൻറും ​പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂം, അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധസേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ്​ ആൽ നഹ്​യാൻ, സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി എന്നിവർ അനുശോചിച്ചു. രാജ്യത്ത്​ മൂന്നു​ ദിവസത്തെ ദുഃഖാചരണവും പ്രഖ്യാപിച്ചു.

രാജ്യത്തുടനീളം യു.എ.ഇ ദേശീയപതാക കൊടിമരത്തിൽ പകുതി താഴ്ത്തി കെട്ടാനും പ്രസിഡൻറ്​ ഉത്തരവിട്ടു. എല്ലാ ഔദ്യോഗിക വകുപ്പുകൾ, എംബസികൾ, വിദേശത്തുള്ള യു.എ.ഇയിലെ നയതന്ത്ര കാര്യാലയങ്ങൾ എന്നിവയിൽ ദേശീയപതാകകൾ പകുതി താഴ്ത്തിക്കെട്ടണമെന്നും നിർദേശം നൽകി.അറബ് ഇസ്​ലാമിക രാജ്യങ്ങളിലെ പ്രമുഖ നേതാവായിരുന്നു ശൈഖ് സബാഹ്​ അൽഅഹ്മദ് അൽ ജാബിർ അസ്സബാഹെന്ന്​ പ്രസിഡൻറ്​ അനുസ്​മരിച്ചു.അറബ് സഹകരണ കൗൺസിൽ രൂപവത്​കരണത്തി​െൻറ തുടക്കത്തിലുള്ള ഭരണാധികാരികളിൽ ഒരാളായിരുന്നു അമീർ. യു.എ.ഇക്ക് അദ്ദേഹത്തി​െൻറ വിയോഗം വലിയ നഷ്​ടമാണ്​. ഗൾഫ് സഹകരണ കൗൺസിൽ ശക്തിപ്പെടുത്തുന്നതിന് അദ്ദേഹം സഹനേതാക്കളോടൊപ്പം മികച്ച സംഭാവന നൽകി.

ശൈഖ്​ സബാഹി​െൻറ കുടുംബത്തിനും സഹോദര രാജ്യമായ കുവൈത്തിലെ ജനങ്ങളോടും യു.എ.ഇയുടെ ആത്മാർഥമായ അനുശോചനവും ദുഃഖവും രേഖപ്പെടുത്തുന്നു. കുവൈത്തി​െൻറ പുരോഗതിയിലും വളർച്ചയിലും ദീർഘവീക്ഷണത്തോടെയുള്ള അദ്ദേഹത്തി​െൻറ നേതൃപാടവം വളരെയധികം സഹായിച്ചു. അറബ് സഹകരണ കൗൺസിൽ രാജ്യങ്ങളുടെ ഘടനയെ ശക്തിപ്പെടുത്തുന്നതിനും ഐക്യം വർധിപ്പിക്കുന്നതിനും ജീവിതാന്ത്യംവരെ അശ്രാന്ത പരിശ്രമം നടത്തിയതായും അനുസ്മരണക്കുറിപ്പിൽ പറയുന്നു.

ഗൾഫി​െൻറ ഹൃദയത്തുടിപ്പായിരുന്നു അമീറെന്ന്​ ശൈഖ്​ മുഹമ്മദ്​ പറഞ്ഞു. കുവൈത്തി​െൻറ ദയാലുവായ പിതാവിന്​ ദൈവം കരുണ ചൊരിയ​ട്ടെയെന്നും അദ്ദേഹം പറഞ്ഞു. കുവൈത്തിലെ ജനങ്ങൾക്കും അസ്സബാഹി​െൻറ കുടുംബത്തിനും അനുശോചനം അറിയിക്കുന്നതായി ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ്​ പറഞ്ഞു.സമാധാനവും സഹിഷ്​ണുതയും പ്രോത്സാഹിപ്പിച്ച നേതാവാണ്​ അദ്ദേഹം. ഗൾഫ്​ സഹകരണത്തിൽ മുഖ്യ പങ്കുവഹിച്ചു. അമീറിെൻറ പ്രവർത്തനങ്ങൾ മറക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

അമീറി​െൻറ നിര്യാണത്തിൽ ഷാർജ ഭരണാധികാരി ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി അനുശോചനം രേഖപ്പെടുത്തി.കുവൈത്ത് കിരീടാവകാശിയും ഉപ ഭരണാധികാരിയുമായ ശൈഖ് നവാഫ് അൽ അഹ്​മദ് അൽ ജാബിർ അൽ സബയെ വിളിച്ച് പരേതനുവേണ്ടി പ്രാർഥിക്കുകയും ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:condolence#SheikhSabah#SheikhSabahal-AhmadAl-Sabah#kuwait emir
Next Story