ആരോഗ്യ സുരക്ഷ മുൻകരുതൽ: ബോധവൽക്കരണവുമായി അബൂദബി പൊലീസ്
text_fieldsഅബൂദബി: 'ആരോഗ്യകരവും സുരക്ഷിതവുമായ വേനൽ' എന്ന ശീർഷകത്തിൽ അബൂദബി പൊലീസിെൻറ ബോധവത്കരണം ഊർജിതമാക്കി.
കോവിഡിനെ പ്രതിരോധിക്കുന്നതിനും വേനൽ അവധിക്കാലത്ത് വിനോദസഞ്ചാരികളുടെയും പൊതുജനങ്ങളെയും സുരക്ഷ ഉറപ്പാക്കുന്നതിന് മുൻകരുതൽ നടപടികൾ സ്വീകരിക്കുന്നതിനുമാണ് അവബോധ പരിപാടി ലക്ഷ്യമാക്കുന്നതെന്നും അധികൃതർ വ്യക്തമാക്കി.
സമൂഹത്തിലെ എല്ലാ വിഭാഗങ്ങളും പൊലീസുമായി സഹകരിക്കുകയും സുരക്ഷാ ഉപദേശങ്ങളും മാർഗനിർദ്ദേശങ്ങളും അനുസരിക്കുകയും ചെയ്യണമെന്ന് കമ്മ്യൂനിറ്റി പൊലീസ് ഡിപ്പാർട്ട്മെൻറ് ഡയറക്ടർ ബ്രിഗേഡിയർ ഡോ. ഹമ്മൂദ് സയീദ് അൽ അഫാരി പറഞ്ഞു. ജനങ്ങളുടെ വീടുകളും സ്വത്തും സംരക്ഷിക്കുന്നതിന് വേനൽ അവധിക്കാലത്തെ യാത്രാവേളയിലും മറ്റും പ്രത്യേക ശ്രദ്ധ ചെലുത്തണം.
കോവിഡിനെതിരായ സുരക്ഷ ഉയർത്താൻ ഓരോ വ്യക്തികളും പ്രത്യേകം ശ്രദ്ധിക്കണം. അവധിക്കാലത്ത് ദീർഘദൂര യാത്ര ചെയ്യുന്നവർ വീടുകളിലെ വാതിൽ, ജനൽ, പ്രവേശന കവാടങ്ങൾ എന്നിവ സുരക്ഷിതമായി അടച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക. പണവും വിലപിടിപ്പുള്ള വസ്തുക്കളും ബാങ്കുകളിൽ നിക്ഷേപിക്കുക. വ്യക്തികളുടെ ഉടമസ്ഥതയിലുള്ള കാറുകൾ, ബോട്ടുകൾ, മോട്ടോർസൈക്കിളുകൾ എന്നിവ ഉടമകൾ സ്ഥലത്തില്ലെങ്കിൽ വിജനമായ സ്ഥലങ്ങളിൽ ദീർഘനേരം പാർക്കു ചെയ്തിടരുത്. കമ്മ്യൂണിറ്റി പോലീസ്, സുരക്ഷാ മീഡിയ വകുപ്പ്, ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ, ടൂറിസ്റ്റ് പൊലീസ് എന്നിവയുടെ സംയുക്ത സഹകരണത്തോടെയാണ് വിനോദസഞ്ചാരികളുടെയും പൊതുജനങ്ങളെയും സുരക്ഷ ബോധവത്ക്കരണം നടക്കുന്നത്. പ്രചാരണ പ്രവർത്തനങ്ങൾ ഈ മാസം അവസാനം വരെ തുടരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.