ഹെൽത്ത് മാഗസിൻ ആരോഗ്യ അവാർഡ്
text_fieldsദുബൈ: ഹെൽത്ത് മാഗസിൻ സംഘടിപ്പിക്കുന്ന നാലാമത് വാർഷിക ആരോഗ്യ അവാർഡുകളിലേക്കുള്ള നാമനിർദേശം സ്വീകരിച്ചുതുടങ്ങി. ആരോഗ്യ സംരക്ഷണ സംഘടനകൾക്കും വ്യക്തികൾക്കും നോമിനേഷനുകൾ സമർപ്പിക്കാം. അവാർഡിനെയും വിവിധ വിഭാഗങ്ങളെയും കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും നോമിനേഷനുകൾ സമർപ്പിക്കുന്നതിനും http://www.healthmagazine.ae/awards സന്ദർശിക്കാം.
മൊത്തം 60 നോമിനേഷനുകൾ കോർപറേറ്റ്, വ്യക്തിഗത വിഭാഗങ്ങളിലായി സ്വീകരിക്കും. നവംബർ 21ന് രാവിലെ 11ന് ദുബൈ ഗ്രാൻഡ് ഹയാത്തിൽ നടക്കുന്ന ചടങ്ങിൽ അവാർഡുകൾ വിതരണം ചെയ്യും. യു.എ.ഇ സഹിഷ്ണുത, സഹവർത്തിത്വ കാര്യ മന്ത്രി ശൈഖ് നഹ്യാൻ ബിൻ മുബാറക് ആൽ നഹ്യാൻ മുഖ്യാതിഥിയായിരിക്കും. ചടങ്ങിൽ പ്രമുഖ അറബ്, ബോളിവുഡ് സെലിബ്രിറ്റികളും ആരോഗ്യ രംഗത്തെ പ്രഫഷനലുകളും ഉൾപ്പെടെ ആയിരത്തിലധികം പേർ പങ്കെടുക്കും. ആരോഗ്യ സംരക്ഷണ മേഖലയിലെ സുപ്രധാന നേട്ടങ്ങൾ പ്രചരിപ്പിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ഒരു വേദിയാണിത്.
ആരോഗ്യ സംരക്ഷണ മേഖലയുടെ പ്രോത്സാഹനത്തിനും മികവിനും നൽകുന്ന അവാർഡുകൾ ആരോഗ്യ മേഖലയുടെ വളർച്ചക്കും മെഡിക്കൽ ടൂറിസ്റ്റുകളുടെ ജനപ്രിയ കേന്ദ്രമായി ദുബൈ മാറുന്നതിനും സഹായിക്കുമെന്ന് ഡോ. തുംബൈ മൊയ്തീൻ പറഞ്ഞു. നോമിനികളെ വിലയിരുത്തുന്നതിൽ സുതാര്യതയും നീതിയും ഉറപ്പാക്കും. 1999ൽ ആരംഭിച്ച ‘ഹെൽത്ത് മാഗസിൻ’ ആരോഗ്യ മേഖലയിലെ പ്രമുഖ ആരോഗ്യ, ജീവിതശൈലി പ്രസിദ്ധീകരണമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.