ആരോഗ്യ ടൂറിസം മേഖല കേരളത്തിൽ അവസരങ്ങളുടെ വാതിൽ തുറന്നിടും –ഡോ. ആസാദ് മൂപ്പൻ
text_fieldsദുബൈ: കേരള സംസ്ഥാനത്തിന് നിരവധി തൊഴിലവസരങ്ങളും വരുമാനവും സൃഷ്ടിക്കാന്‍ വളരെയധികം സാധ്യതയുള്ള
മേഖലയാണ് ആരോഗ്യ ടൂറിസം രംഗമെന്നും ആധുനിക മെഡിക്കല്‍ ചികിത്സക്കുള്ള മികച്ച ലക്ഷ്യസ്ഥാനമെന്നനിലയില് സാര്‍ക്ക് രാജ്യങ്ങള്‍, ജി.സി.സി, ആഫ്രിക്ക എന്നിവിടങ്ങളില്‍ കേരളത്തിെൻറ വലിയ സാധ്യതകളെ ഉയര്‍ത്തിക്കാണിക്കാന്‍ ഇതിലൂടെ സാധിക്കുമെന്നും ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പൻ.
കേരള സംസ്ഥാന ബജറ്റ് അവലോകനം ചെയ്ത് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നിർഭാഗ്യവശാൽ ധനമന്ത്രിയുടെ ശ്രദ്ധ ലഭിക്കാതെ പോയെ ഒരുമേഖലയും ആരോഗ്യ ടൂറിസം രംഗമാണ്.
ബജറ്റ് അന്തിമ രൂപത്തിലാക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ കൂടി പരിഹരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.
ആരോഗ്യമേഖലയില്‍ പ്രത്യേകം ശ്രദ്ധ നല്കിയതും ഒപ്പം പ്രവാസി മലയാളികള്‍ക്ക് മികച്ച പരിഗണന നല്കിയതും പ്രശംസിനീയമാണ്.
41 ലക്ഷത്തിലധികം ആളുകളെ ഉള്‍ക്കൊള്ളുന്ന കാരുണ്യ പദ്ധതി, ഇന്‍ഷുറന്‍സ് പിന്തുണയോടെ സജീവമായി തുടരുമെന്ന പ്രഖ്യാപനവും വളരെ നല്ല കാര്യമായി കാണുന്നു.
പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ മെഡിക്കല്‍ കോളജുകള്‍ വരെയുളള ആരോഗ്യമേഖലക്കായി 4000 പുതിയ തസ്തികകള്‍ സൃഷ്ടിക്കുമെന്നതും മികച്ച നീക്കമായി കാണുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.