ഹൃദയാഘാതത്തിന് പ്രാഥമിക ചികിത്സ: പരിശീലനവുമായി ആരോഗ്യ മന്ത്രാലയം
text_fieldsദുബൈ: ഹൃദയാഘാതം മൂലം മരിക്കുന്നവരുടെ എണ്ണം കൂടുന്നതോടെ ബോധവത്കരണ പ്രവർത്ത നങ്ങൾ സജീവമാക്കുകയാണ് ആരോഗ്യ- രോഗപ്രതിരോധ മന്ത്രാലയം. ഹൃദയാഘാതമുണ്ടാകുന്ന വർക്ക് പ്രാഥമിക ചികിത്സ നൽകാനുള്ള പരിശീലനം (സി.പി.ആർ) വ്യാപകമാക്കാനാണ് മന്ത്രാ ലയത്തിെൻറ തീരുമാനം. ‘ഹൃദയാരോഗ്യ വിദഗ്ധ പദ്ധതി’ എന്ന് പേരിട്ട പരിപാടിയിലൂടെ സമൂഹത്തെ ബോധവത്കരിക്കാനും അതുവഴി മരണത്തിെൻറ എണ്ണം കുറക്കാനും ലക്ഷ്യമിടുന്നു.
ഹൃദയാഘാതത്തിെൻറ സൂചനകൾ കാണിക്കുന്ന കുട്ടികൾക്കും മുതിർന്നവർക്കും എങ്ങനെ സി.പി.ആർ നൽകാമെന്ന് ഡമ്മികളുടെ സഹായത്തോടെ വിവരിക്കും. തത്സമയ പ്രതികരണം എങ്ങനെയാവണമെന്ന് വിദഗ്ധർ വിശദീകരിക്കും. അമേരിക്കൻ ഹാർട്ട് അസോസിയേഷനുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ആദ്യ ഘട്ടത്തിൽ സർക്കാർ സ്കൂളുകൾ വഴിയാണ് പരിപാടി നടപ്പാക്കുന്നത്.
അടുത്ത വർഷത്തോടെ ഇതിെൻറ അപ്ഡേറ്റഡ് പതിപ്പ് നടപ്പാക്കും. നിലവിൽ പരിശീലനം ലഭിച്ചവർക്ക് ടെസ്റ്റ് നടത്തി സർട്ടിഫിക്കറ്റും ലൈസൻസും നൽകും. ട്രെയ്നിങ് ആൻഡ് െഡവലപ്മെൻറ് സെൻററും അമേരിക്കൻ ഹാർട്ട് അസോസിയേഷനുമാണ് സർട്ടിഫിക്കറ്റ് നൽകുന്നത്. ഇവർക്ക് ദേശീയ ആംബുലൻസ് സംഘത്തോടൊപ്പം പ്രവർത്തിക്കാനും അവസരം ലഭിക്കും.
ഷാർജയിലെ അമേരിക്കൻ യൂനിവേഴ്സിറ്റിയുടെ സഹായത്തോടെയാണ് പുതിയ പതിപ്പ് നടപ്പാക്കുന്നത്. ബോധവത്കരണത്തിെൻറ അംബാസഡർമാരായി വിദ്യാർഥികളെ വളർത്തിക്കൊണ്ടു വരാൻ ലക്ഷ്യമിട്ടാണ് പദ്ധതി. ഹൃദയാഘാതമുണ്ടാകുന്നവർക്ക് ഒാരോ മിനിറ്റ് കഴിയുന്തോറും രക്ഷപ്പെടാനുള്ള സാധ്യത 10 ശതമാനം വീതം കുറയുമെന്നാണ് ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തൽ. ആംബുലൻസ് എത്തുന്നതു വരെ പ്രാഥമിക ചികിത്സ നൽകിയാൽ ജീവൻ നിലനിർത്താൻ കഴിഞ്ഞേക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.