Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 May 2017 9:28 AM GMT Updated On
date_range 13 Nov 2017 3:59 AM GMTആരോഗ്യ ബോധവത്കരണ ക്ലാസ് നടത്തി
text_fieldsbookmark_border
റാസല്‍ഖൈമ: ഫേസ്ബുക് കൂട്ടായ്മയായ റാക് മഹിളാ അസോസിയേഷന് (റാക്മ), റാക് കേരള സമാജം തുടങ്ങിയവയുടെ സംയുക്താഭിമുഖ്യത്തില്‍ പ്രാഥമികാരോഗ്യ സംരക്ഷണം എന്ന വിഷയത്തില്‍ ക്ലാസ് നടന്നു. സമാജം ഹാളില്‍ നടന്ന ചടങ്ങില്‍ ഡോ. മുഹമ്മദ് ഷാഫി (എം.ഡി എമര്‍ജന്‍സി മെഡിസിന്) ക്ലാസ് നയിച്ചു. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ പ്രയോജനപ്രദമാകും രീതിയില്‍ പരിശീലനക്കളരിയും നടന്നു. ഡോ. ഷബാന ഹിദായത്ത്, ലാല്‍ പ്രഭ, അജയ് എന്നിവര്‍ സംസാരിച്ചു. സമാജം പ്രസിഡൻറ് നാസര്‍ അല്‍ മഹ സ്വാഗതവും റാക്മ പ്രതിനിധി അഡ്വ. സഗീ സേതു നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story