ആരോഗ്യ സുരക്ഷ ഉറപ്പാക്കാൻ 5,301 സലൂൺ ജീവനക്കാർക്ക് ദുബൈ നഗരസഭ പരിശീലനം
text_fieldsദുബൈ: സുന്ദര നഗരമായ ദുബൈയിൽ ജീവിക്കുന്ന മനുഷ്യരെയും സുന്ദരൻമാരും സുന്ദരികളുമാക്കിയെടുക്കുന്ന സലൂൺ ജീവനക്കാർക്ക് ദുബൈ നഗരസഭ ആരോഗ്യ സുരക്ഷാ വിഭാഗം പ്രത്യേക പരിശീലനം നൽകി. ഡിസംബർ മുതൽ മാർച്ച് വരെ 5,301ജീവനക്കാരെയാണ് പരിശീലിപ്പിച്ചത്. പുരുഷ സലൂണുകളിലും സ്ത്രീകളുടെ ബ്യൂട്ടിപാർലറുകളിലും ജോലി ചെയ്യുന്നവരെ പരിശീലിപ്പിക്കാനായി 72 വിദഗ്ധരെയാണ് നഗരസഭ നിയോഗിച്ചിരുന്നത്. സലൂണിൽ എത്തുന്നവരോടുള്ള പെരുമാറ്റം, സ്ഥാപനത്തിെൻറ വൃത്തി, ജീവനക്കാരുടെയും ഉപഭോക്താക്കളുടെയും ആരോഗ്യ-സുരക്ഷാ സംവിധാനങ്ങൾ എന്നിവ ഏറ്റവും മികച്ച രീതിയിൽ ഉയർത്തുന്നതിനുള്ള പാഠങ്ങളാണ് നൽകിയതെന്ന് ആരോഗ്യ സുരക്ഷാ വിഭാഗം ഡയറക്ടർ റിദാ സൽമാൻ പറഞ്ഞു.
പരിശീലനം സിദ്ധിച്ച ജീവനക്കാരിൽ 163 പേർക്ക് ഹെൽത് സൂപ്പർവൈസർ സർട്ടിഫിക്കേഷൻ നൽകിയിട്ടുണ്ട്. സമഗ്ര പരിശീലനം ഇൗ സ്ഥാപനങ്ങളുടെയും ജീവനക്കാരുടെയും പ്രവർത്തനം കൂടുതൽ മികവുറ്റതാക്കും. സാംക്രമിക രോഗങ്ങൾ തടയാനും ഇതു സഹായകമാണ്. സൂപ്പർവൈസർമാർക്ക് അധികൃതരുടെ നിർദേശാനുസരണം ആരോഗ്യ നിലവാരം പരിശോധിക്കാനും വിലയിരുത്താനും കഴിയും. ആരോഗ്യ സുരക്ഷാ പരിശോധനാ വിഭാഗം ചൂണ്ടിക്കാട്ടുന്ന പോരായ്മകളും വീഴ്ചകളും പരിഹരിച്ചെന്ന് ഉറപ്പാക്കേണ്ടത് പരിശീലനം ലഭിച്ച ജീവനക്കാരുടെ ഉത്തരവാദിത്വമാണ്.
സലൂൺ-ബ്യൂട്ടി സെൻറർ നടത്തിപ്പുകാരും ജീവനക്കാരും ഉന്നയിച്ച ആവശ്യത്തിെൻറ അടിസ്ഥാനത്തിലാണ് ഇത്തരമൊരു പരിശീലന പദ്ധതിക്ക് ദുബൈ തുടക്കമിട്ടത്. േലാകത്തിെൻറ വിവിധ ഭാഗങ്ങളിൽ നിന്ന് ദുബൈയിെലത്തുന്ന സഞ്ചാരികൾക്കും താമസക്കാർക്കും അന്താരാഷ്ട്ര നിലവാരമുള്ള സേവനം നൽകാൻ ഇവിടുത്തെ സലൂണുകൾ ഒന്നൊന്നായി സജ്ജമായി കഴിഞ്ഞിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.