ഹൃദയാഘാതം; കാസർകോട് സ്വദേശി ദുബൈയിൽ നിര്യാതനായി
text_fieldsദുബൈ: കാസര്‍കോട് പട്‌ള സ്വദേശി ദുബൈയില്‍ ഹൃദയാഘാതം മൂലം മരിച്ചു. പട്‌ള ബൂഡിലെ പരേതനായ അരമനവളപ്പ് അബൂബക്കറിന്‍റെ മകന്‍ അബ്ദുല്‍ ഖാദര്‍ അരമനയാണ് (52) മരിച്ചത്. വര്‍ഷങ്ങളായി ദുബൈയിലെ കമ്പനിയില്‍ ജോലി ചെയ്തുവരികയായിരുന്നു. മുസ്ലിം ലീഗിന്‍റെ സജീവ പ്രവർത്തകനും കെ.എം.സി.സി മുൻ ഭാരവാഹിയുമായിരുന്നു.
മാതാവ്: അസ്മ. ഭാര്യ: ഫള്‌ലുന്നിസ. മക്കള്‍: മുഹമ്മദ് ഷഹ്‌സാദ് (എം.ബി.ബി.എസ് വിദ്യാർഥി), ഫാത്തിമ (ബിരുദ വിദ്യാർഥിനി), മറിയം (എസ്.എസ്.എല്‍.സി വിദ്യാർഥിനി). സഹോദരങ്ങള്‍: മുഹമ്മദ് അരമന, മജീദ്, റഹീം, ഗഫൂര്‍, ആയിശ, ബുഷ്‌റ, ഖദീജ, ഹസീന. ദുബൈ കെ.എം.സി.സി മഞ്ചേശ്വരം മണ്ഡലം പ്രസിഡന്‍റ് അയ്യൂബ് ഉറുമിയുടെ ഭാര്യ സഹോദരനാണ്.
മൃതദേഹം വെള്ളിയാഴ്ച രാത്രി നാട്ടിൽ കൊണ്ടുപോകുമെന്ന് ദുബൈ കെ.എം.സി.സി കാസർകോട് ജില്ല ഡിസീസ് കെയർ യൂനിറ്റ് കൺവീനർമാരായ ഇബ്രാഹിം ബേരികെ, ഷുഹൈൽ കോപ്പ എന്നിവർ അറിയിച്ചു.
അബ്ദുല്‍ ഖാദര്‍ അരമനയുടെ നിര്യാണത്തിൽ ദുബൈ കെ.എം.സി.സി കാസർകോട് ജില്ലാ കമ്മിറ്റി ഭാരവാഹികളായ അബ്ദുല്ല ആറങ്ങാടി, ജനറൽ സെക്രട്ടറി സലാം കന്യപ്പാടി, ടി.ആർ. ഹനീഫ്, അഫ്സൽ മെട്ടമ്മൽ, മണ്ഡലം ഭാരവാഹികളായ ഫൈസൽ പട്ടേൽ, ഡോ. ഇസ്മായിൽ സത്താർ ആലമ്പാടി, മൻസൂർ മർത്യാ, ഹസ്കർ ചൂരി എന്നിവർ അനുശോചിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.