65 മീറ്റർ ഉയരത്തിൽവെച്ച് ഹൃദയാഘാതം; ക്രെയിൻ ഓപറേറ്ററെ രക്ഷിച്ച് പൊലീസ്
text_fieldsദുബൈ: 65 മീറ്റർ ഉയരത്തിൽവെച്ച് ഹൃദയാഘാതമുണ്ടായ ക്രെയിൻ ഓപ്പറേറ്ററെ രക്ഷിച്ച് താഴെയിറക്കി ദുബൈ പൊലീസ്. ട്രാൻസ്പോർട്ട് ആൻഡ് റെസ്ക്യൂ ഡിപാർട്ട്മെൻറും ദുബൈ സിവിൽ ഡിഫൻസും ആംബുലൻസ് സർവീസും സംയുക്തമായി നടത്തിയ ശ്രമത്തിനൊടുവിലാണ് തൊഴിലാളിയുടെ ജീവൻ രക്ഷിക്കാനായത്.ജബൽ അലി തുറമുഖത്താണ് സംഭവം.
13 നില കെട്ടിടത്തിെൻറ ഉയരത്തിന് സമാനമായ ഉയരത്തിലായിരുന്നു ക്രെയിൻ ഓപ്പറേറ്റർ. നെഞ്ചുവേദനയും രക്തം കട്ടപിടിച്ചതും മൂലം അസ്വസ്ഥനായ ഓപറേറ്റർ താഴേക്കിറങ്ങാൻ കഴിയാതെ കുടുങ്ങുകയായിരുന്നു.
വിവരം അറിഞ്ഞയുടൻ ഇവിടെയെത്തിയ പൊലീസ് സംഘം മുകളിലെത്തി പ്രാഥമിക ചികിത്സ നൽകി. അതിനുശേഷം താഴെയിറക്കി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇതിനിടയിൽ ഇലക്ട്രിക് ലിഫ്റ്റ് തകരാറിലായത് രക്ഷാപ്രവർത്തനം ദുർഘടമാക്കി. ഓപറേറ്ററുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ലെഫ്റ്റനൻറ് കേണൽ യഹ്യ ഹുസൈൻ മുഹമ്മദ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.